
നാസിക്-സൂറത്ത് ഹൈവേയില്‍ അപകടം; കുംഭമേള കഴിഞ്ഞ് മടങ്ങുകയായിരുന്ന 7 പേര്‍ മരിച്ചു
നാസിക്: നാസിക്-സൂറത്ത് ഹൈവേയിലെ ഗുജറാത്ത് സപുത്ര ഘട്ടിൽ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. പതിനഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗതയില്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു അപകടം. കുംഭമേള കഴിഞ്ഞ് മടങ്ങുന്നതിനിടെ ക്ഷേത്രദര്‍ശനത്തിനായി ഗുജറാത്തിലേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് എസ് ജി പാട്ടില്‍ പറഞ്ഞു.
രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. നിയന്ത്രണം വിട്ട ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞതാണ് ഏഴുപേരുടെ മരണത്തിനിടയായത്. അപകടം നടന്നയുടന്‍ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും മധ്യപ്രദേശിൽ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മധ്യപ്രദേശിലെ വിവിധ നഗരങ്ങളിൽ നിന്നായി നാൽപ്പത്തിയെട്ടിലധികം പേരാണ് ആഡംബര ബസിലുണ്ടായിരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധ തീർഥാടന കേന്ദ്രങ്ങളിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. ഈ തീർത്ഥാടകർ മധ്യപ്രദേശിലെ ഗുണ, ശിവപുരി, അശോക് നഗർ ജില്ലകളിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam