അഴിമതി ആരോപണം, സ്വജനപക്ഷപാതം; ആം ആദ്മി എംഎൽഎ ദില്ലിയിൽ അറസ്റ്റിൽ

Published : Sep 16, 2022, 10:22 PM ISTUpdated : Sep 16, 2022, 10:29 PM IST
അഴിമതി ആരോപണം, സ്വജനപക്ഷപാതം; ആം ആദ്മി എംഎൽഎ ദില്ലിയിൽ അറസ്റ്റിൽ

Synopsis

രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അമാനത്തുള്ള ഖാനെ ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്. ദില്ലി വഖഫ് ബോർഡിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉച്ചയ്ക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ഖാനെ വൈകുന്നേരം അറസ്റ്റ് ചെയ്യുകയായിരുന്നു. 

ദില്ലി: അഴിമതി കേസിൽ ദില്ലിയിൽ ആം ആദ്മി പാർട്ടി എംഎൽഎ അറസ്റ്റിലായി. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അമാനത്തുള്ള ഖാനെ ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്. ദില്ലി വഖഫ് ബോർഡിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉച്ചയ്ക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ഖാനെ വൈകുന്നേരം അറസ്റ്റ് ചെയ്യുകയായിരുന്നു. 

വഖഫ് ബോർഡ് ചെയർമാൻ ആയിരിക്കെ അനധികൃതമായി 32 പേരെ ജോലിയിൽ നിയമിച്ചെന്നാണ് കേസ്. അഴിമതിയും സ്വജനപക്ഷപാതവും ന‌ടത്തിയുള്ളതാണ് ഈ നിയമനങ്ങളെന്ന് ആന്റി കറപ്ഷൻ ബ്യൂറോ വാദിക്കുന്നു. ദില്ലി വഖഫ് ബോർഡ് സിഇഒ ഇതു സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ടെന്നും ആന്റി കറപ്ഷൻ ബ്യൂറോ വാർത്താക്കുറിപ്പിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പരിശോധനക്കിടെ അന്വേഷണസംഘത്തിന് നേരെ അമാനത്തുള്ള ഖാന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആക്രമണമുണ്ടായെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 

ആന്റി കറപ്ഷൻ ബ്യൂറോ സംഘം 24 ലക്ഷം രൂപയും ലൈസൻസില്ലാത്ത രണ്ട് തോക്കുകളും പിടിച്ചെടുത്തു. കേന്ദ്ര അന്വേഷണ ഏജൻസികൾ റെയ്ഡ് ചെയ്യുന്ന നിരവധി ആം ആദ്മി എംഎൽഎമാരിൽ അവസാനത്തെയാളാണ് അമാനത്തുള്ള ഖാൻ. 

അതിനി‌ടെ, ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ മുന്‍ ബ്യൂറോക്രാറ്റുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.   കെജ്രിവാൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പരാമർശം നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച പരാതിയിൽ ഇവര്‍ പറയുന്നത്. ഗുജറാത്തിലെ രാജ് കോട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാർ ജീവനക്കാരടക്കുള്ള പൊതു സേവകരോട് ആം ആദ്മിക്ക് വേണ്ടി ജോലി ചെയ്യാൻ ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം. വാർത്താ സമ്മേളനത്തിന്റെ വീഡിയോയിൽ ഇത് വ്യക്തമാകുന്നുവെന്നും കത്തിൽ  വ്യക്തമാക്കുന്നു.

കെജ്രിവാൾ ഗുജറാത്തിലെ പൊതുസേകരെല്ലാം ആം ആദ്മിക്ക് വേണ്ടി ജോലി ചെയ്യണമെന്ന് പ്രേരിപ്പിക്കുകയും  ആഹ്വാനം ചെയ്യുകയുമുണ്ടായി. പൊലീസുകാർ, ഹോം ഗാർഡുകൾ, അംഗൻവാടി പ്രവർത്തകർ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവർമാർ കണ്ടക്ടർമാർ, പോളിംഗ് ബൂത്ത് ഓഫീസർമാർ എന്നിവരടക്കം എല്ലവാരും വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ എഎപിയെ സഹായിക്കാൻ വേണ്ടി ജോലി ചെയ്യണം എന്നാണ് കെജ്രിവാൾ ആഹ്വാനം ചെയ്തത് എന്നും പരാതിയിൽ പറയുന്നു. 

Read Also: മോദി ക്രെഡിറ്റ് തട്ടിയെടുക്കുന്നു, ചീറ്റയെ കൊണ്ടുവരാൻ പദ്ധതിയിട്ടത് തങ്ങളെന്ന് കോൺ​ഗ്രസ്; തെളിവിനായി ഫോട്ടോയും

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത
6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കും