
ഛണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആംആദ്മി പാർട്ടി. പഞ്ചാബിൽ എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഇഡി പാർട്ടി പഞ്ചാബിൽ നാമവശേഷമായി എന്നും ബിജെപിയെ കെജ്രിവാൾ പരിഹസിച്ചു.
പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 1977 വാർഡുകളിൽ 958ലും വിജയിച്ചത് എഎപി ആണ്. 397 വാർഡുകളിൽ വിജയിച്ച കോൺഗ്രസ് രണ്ടാമതാണ്. ശിരോമണി അകാലിദൾ 192 വാർഡുകളിലും ബിജെപി 172 വാർഡുകളിലും വിജയിച്ചു. എട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ നാലിലും എഎപി ആണ് വിജയിച്ചത്. ഒരിടത്ത് വലിയ കക്ഷിയാവുകയും ചെയ്തു. ഭരണകക്ഷി ആയിരം വാർഡിൽപോലും വിജയിക്കാത്തത് തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam