'കോൺ​ഗ്രസ് കോമയിലാണ്, രാഹുൽ ആദ്യം സ്വന്തം സമയം ശരിയാക്കട്ടെ'; വിമർശനങ്ങൾക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി

Published : Dec 17, 2022, 05:03 PM ISTUpdated : Dec 17, 2022, 05:08 PM IST
'കോൺ​ഗ്രസ് കോമയിലാണ്, രാഹുൽ ആദ്യം സ്വന്തം സമയം ശരിയാക്കട്ടെ'; വിമർശനങ്ങൾക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി

Synopsis

"സൂര്യൻ അസ്തമിക്കുന്നിടത്താണ് തെരഞ്ഞെടുപ്പ് നടന്നത് (ഗുജറാത്ത്), സൂര്യൻ ആദ്യം ഉദിക്കുന്നിടത്ത് നിന്ന് (കന്യാകുമാരി) രാഹുൽ ഗാന്ധി തന്റെ 'പദയാത്ര' ആരംഭിച്ചു. ആദ്യം അദ്ദേഹം തന്റെ സമയം ശരിയാക്കട്ടെ. കോൺ​ഗ്രസ് മാറ്റത്തിന്റേതല്ല, കൈമാറ്റങ്ങളുടേതാണ്". ഭ​ഗവന്ത് മാൻ പറഞ്ഞു. 

ചണ്ഡി​ഗഡ്: ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെടാൻ കാരണം ആം ആദ്മി പാർട്ടിയുടെ പാവനാടകമാണെന്ന രാഹുൽ ​ഗാന്ധിയുടെ പരാമർശത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ രം​ഗത്ത്. "രാഹുൽ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദർശിച്ചു. ഒരിക്കൽ മാത്രം, സംസ്ഥാനത്ത് ഒരു സന്ദർശനം കൊണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു". ഭ​ഗവന്ത് മാൻ തിരിച്ചടിച്ചു. 
 
"സൂര്യൻ അസ്തമിക്കുന്നിടത്താണ് തെരഞ്ഞെടുപ്പ് നടന്നത് (ഗുജറാത്ത്), സൂര്യൻ ആദ്യം ഉദിക്കുന്നിടത്ത് നിന്ന് (കന്യാകുമാരി) രാഹുൽ ഗാന്ധി തന്റെ 'പദയാത്ര' ആരംഭിച്ചു. ആദ്യം അദ്ദേഹം തന്റെ സമയം ശരിയാക്കട്ടെ. കോൺ​ഗ്രസ് മാറ്റത്തിന്റേതല്ല, കൈമാറ്റങ്ങളുടേതാണ്". ഭ​ഗവന്ത് മാൻ പറഞ്ഞു. കോൺഗ്രസ് എംഎൽഎമാർ എതിർ‌ പാർട്ടികളിലേക്ക് ചേക്കേറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി  ദാരി​ദ്ര്യത്തിലായിരിക്കുന്നു, അവർ തങ്ങളുടെ എം‌എൽ‌എമാരെ എതിരാളികളായ പാർട്ടികൾക്ക് സർക്കാർ രൂപീകരിക്കാൻ വിൽക്കുന്നു. കോൺ​ഗ്രസ് പാർട്ടി കോമാ അവസ്ഥയിലാണ്.  മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കോൺ​ഗ്രസാണ് സർക്കാരുണ്ടാക്കിയത്. എന്നാലിപ്പോൾ അവിടെ ഭരണത്തിലുള്ളത് ബിജെപിയാണെന്നും ഭ​ഗവന്ത് മാൻ പറഞ്ഞു.

കോൺ​ഗ്രസിനെ തറപറ്റിക്കാൻ ബിജെപി ആം ആദ്മി പാർട്ടിയെ ഉപയോ​ഗിക്കുകയായിരുന്നെന്നും അവർ ബിജെപിയുടെ പാവകളായിരുന്നില്ലെങ്കിൽ കോൺ​ഗ്രസ് ​ഗുജറാത്തിൽ ജയിച്ചേനെ എന്നുമാണ് രാഹുൽ ​ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ബിജെപിയുടെ പ്രധാന എതിരാളി തങ്ങളാണെന്നും സർക്കാർ രൂപീകരിക്കുമെന്നും എഎപി അവകാശപ്പെട്ടിരുന്നു. അഞ്ച് സീറ്റുകൾ നേടി ​ഗുജറാത്തിൽ കാലുറപ്പിക്കാൻ മാത്രമാണ് എഎപിക്ക് കഴിഞ്ഞത്. 1985ലെ തെരഞ്ഞെടുപ്പിൽ 149 സീറ്റുകൾ എന്ന കോൺഗ്രസിന്റെ 37 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇത്തവണ ബിജെപി മറികടന്നത്. ഗുജറാത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏതൊരു രാഷ്ട്രീയ പാർട്ടിക്കും നേടാനാകാത്ത ഏറ്റവും മികച്ച സീറ്റ് നേട്ടമായ 182ൽ 156 സീറ്റുകളും ഇക്കുറി ബിജെപി നേടി. 2002ലെ തെരഞ്ഞെടുപ്പിൽ നേടിയ 127 ആയിരുന്നു ഇതുവരെ ബിജെപിയുടെ ഏറ്റവും മികച്ച സീറ്റ് നില.

Read Also: 'ലക്ഷ്യം ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുക'; ഇന്ത്യ-ചൈന സംഘർഷത്തിൽ രാജ്നാഥ് സിം​ഗ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ