
ദില്ലി: ഭാര്യയുമായി വഴക്കിട്ട യുവാവ് വീടിന്റെ മൂന്നാം നിലയിൽ നിന്ന് കുഞ്ഞിനെ താഴേക്കെറിയുകയും പിന്നാലെ ചാടുകയും ചെയ്തു. ദില്ലിയിലാണ് സംഭവം. യുവാവും മകനും ഗുരുതര പരിക്കുകളോടെ ഇപ്പോൾ ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദില്ലിയിലെ കൽക്കാജിയിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മാൻസിംഗ് പൂജ ദമ്പതികൾ കുടുംബപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. കൽക്കാജിയിൽ മുത്തശ്ശിയുടെ വീട്ടിലാണ് പൂജ രണ്ടു മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്നത്. ഇവിടേക്ക് ഇന്നലെ രാത്രി മാൻസിംഗ് എത്തുകയും ദമ്പതികൾ തമ്മിൽ വഴക്കിടുകയുമായിരുന്നു. വഴക്കിനൊടുവിലാണ് മൂന്നാം നിലയിലെ വീടിന്റെ ബാൽക്കണിയിൽ നിന്ന് രണ്ടുവയസുകാരനായ മകനെ മാൻസിംഗ് താഴേക്ക് എറിഞ്ഞത്. 21 അടി താഴ്ചയിലേക്കാണ് കുഞ്ഞ് വീണത്. പിന്നാലെ മാൻസിംഗും എടുത്തുചാടി.
മാൻസിംഗ് മദ്യപിച്ച് വന്നാണ് വഴക്കിട്ടതെന്ന് പൂജയുടെ മുത്തശ്ശി പൊലീസിനോട് പറഞ്ഞു. കൊലപാതകശ്രമത്തിന് മാൻസിംഗിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാൻസിംഗിന്റെ ആരോഗ്യനില തൃപ്തികരമായ ശേഷം തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും പൊലീസ് വ്യക്തമാക്കി.
Read Also: കൊട്ടാരക്കരയിൽ യുവാവ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam