
ദില്ലി: മുണ്ട്കയിലെ തീപ്പിടിത്തത്തിൽ എഎപി-ബിജെപി രാഷ്ട്രീയ പോര്. ഇരുപത്തിയേഴ് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ ഉത്തരവാദിത്വം ആർക്കെന്നതിലാണ് രാഷ്ട്രീയ പോര്. തീപിടിത്തത്തിന്റെ ഉത്തരവാദിത്വം ഫയർഫോഴ്സിന്റെ ചുമതലയുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. എന്നാൽ നിയമവിരുദ്ധമായി കെട്ടിടം പ്രവർത്തിച്ചതിന്റെ ഉത്തരവാദിത്വം മുനിസിപ്പൽ കോർപ്പറേഷനാണെന്ന് എഎപിയും തിരിച്ചടിച്ചു.
ദില്ലി മുണ്ട്കാ തീപിടുത്തം; മരിച്ച ഏഴ് പേരെ തിരിച്ചറിഞ്ഞു, മൃതദേഹങ്ങളില്‍ ഡിഎൻഎ പരിശോധന നടത്തും
ഫയർഫോഴ്സ് ഒന്നര മണിക്കൂർ വൈകിയെത്തിയതാണ് അപകടത്തിന് ആക്കം കൂട്ടിയതെന്ന ആരോപണം ശക്തമാക്കുകയാണ് ബിജെപി. ഫയർഫോഴ്സിനറെ ചുമതലയുള്ള മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീഴ്ചയാണിതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. എന്നാൽ നിയമവിരുദ്ധമായി കമ്പനി പ്രവർത്തിച്ചതിന് കാരണക്കാർ മുനിസിപ്പൽ കോർപ്പറേഷനാണെന്ന വാദവുമായാണ് എഎപി തിരിച്ചടിക്കുന്നത്. പ്രദേശത്തെ ബിജെപി കൌൺസിലർ ഇതിന് എത്ര പണം വാങ്ങിയെന്ന ചോദ്യമായി എംഎൽഎ സോമ്നാഥ് ഭാരതിയും രംഗത്തെത്തിയതോടെ പോര് രൂക്ഷമായി.
ദില്ലി മുണ്ടകാ തീപിടുത്തം; ഒളിവിലായിരുന്ന കെട്ടിട ഉടമ അറസ്റ്റില്‍
തീപ്പിടിത്തത്തിൽ അന്വേഷണം ശക്തമാക്കുകയാണ് ദില്ലി പൊലീസ്. ഹരിയാനയിലും ദില്ലിയിലും നടത്തിയ തെരച്ചിലിന് പിന്നാലെ കെട്ടിട ഉടമ മനീഷ് ലക്കറെയെ അറസ്റ്റ് ചെയ്തു. നേരത്തെ തീപിടുത്തമുണ്ടായ കമ്പനിയുടെ ഉടമകളായ ഗോയൽ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തീപിടുത്തത്തിന് കാരണമെന്താണെന്ന് കണ്ടെത്താൻ പൊലീസിനായിട്ടില്ല. പൂർണ്ണമായി കെട്ടിടം കത്തിയതോടെ ഫോറൻസിക് തെളിവ് ശേഖരണവും വെല്ലുവിളിയാണ്. മരിച്ചവരിൽ 21 പേർ സ്ത്രീകളാണെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടി തുടരുകയാണ്.
ദില്ലി തീപ്പിടിത്തം: മരണം 27 ആയി