
ദില്ലി: ബിജെപിക്ക് എല്ലാക്കാലത്തും രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കാനാകില്ലെന്ന് ആം ആദ്മി പാർട്ടി. ദില്ലിയിലെ അനധികൃത കോളനികൾ നിയമവിധേയമാക്കിയതിനെ പറ്റി ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിന്റെ പരാമർശത്തിന് മറുപടിയായിട്ടാണ് എഎപി രംഗത്തെത്തിയത്.
കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് 5 വർഷത്തിനുള്ളിൽ ചെയ്യാൻ കഴിയാത്തത് 3 മാസത്തിനുള്ളിൽ മോദി സർക്കാർ ചെയ്തുവെന്നായിരുന്നു ജാവദേക്കർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. “നിങ്ങൾക്ക് എല്ലാ ജനങ്ങളെയും എല്ലായ്പ്പോഴും കബളിപ്പിക്കാൻ കഴിയില്ല “ എന്നും എഎപിയെ പരാമർശിച്ച് ജാവദേക്കർ പറഞ്ഞിരുന്നു.
ദില്ലിയിലെ 1,731 അനധികൃത കോളനികളിലെ താമസക്കാർക്ക് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള ബിൽ കഴിഞ്ഞ മാസം കേന്ദ്രം പാസാക്കിയിരുന്നു. അനധികൃത കോളനികളെ നിയമപരമാക്കുന്നതിനുള്ള പദ്ധതിയാണ് പിഎം-ഉദയ്(ആവാസ് അധികാര്‍ യോജന)എന്ന് ബിജെപി നിര്‍ലജ്ജം നുണ പറയുകയാണെന്നായിരുന്നു അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നത്.
പിഎം ഉദയ് അനധികൃത കോളനികളെയോ അതിലെ കെട്ടിടങ്ങളെയോ നിയമപരമാക്കാനുള്ളതല്ലെന്ന് ദില്ലി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. പിഎം-ഉദയ് വഴി അനധികൃത കോളനികള്‍ നിയമപരമാക്കാന്‍ കഴിയില്ലെന്ന് സത്യം പറഞ്ഞ കേന്ദ്ര നഗരവികസന മന്ത്രിക്കും കെജ്രിവാള്‍ നന്ദി പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരും ദില്ലി സര്‍ക്കാരും തമ്മില്‍ അനധികൃത കോളനികളെ ചൊല്ലി കടുത്ത തര്‍ക്കം നടക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam