അഭിജീത് ദീപ്കെ കസ്റ്റഡിയിൽ, വിമാനത്തിനുള്ളിൽ നാടകീയ രം​ഗങ്ങൾ, സമരം അടിച്ചമർത്താൻ വ്യാപക നീക്കങ്ങളുമായി ദില്ലി പൊലീസ്, പ്രതിഷേധക്കാരെ തടയുന്നു

Published : Oct 10, 2026, 10:58 AM ISTUpdated : Oct 10, 2026, 11:33 AM IST
abhijeet deepke

Synopsis

ദില്ലിയിലെ സിജപി സമരത്തിനെത്തിയ ദീപ്കേയെ വിമാനത്തിൽ നിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ദില്ലി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ദില്ലി ജന്തര്‍ മന്തറിൽ നടക്കുന്ന സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ ദീപ്കേയെ വിമാനത്തിൽ നിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും സാധിച്ചില്ലെന്ന് ദീപ്കേ പ്രതികരിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും ദില്ലിയിലെത്തിയതായിരുന്നു ദീപ്കേ. അറസ്റ്റിന് നീക്കമുണ്ടായേക്കാമെന്നും ഭയന്ന് പിൻമാറില്ലെന്നു അഭിജീത് ഇന്നലെ പ്രതികരിച്ചിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഇൻഫ്ലു‌വൻസർ ധ്രുവ് റാഠി, രത്നസിം​ഗ് എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ദീപ്കെയെ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയതായിട്ടാണ് സൂചന.

സമര വേദിയിലേക്കുള്ള എല്ലാ റോഡുകളും അടച്ച് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ദില്ലി പോലീസ്. നൂറു കണക്കിന് പ്രവർത്തകരെ ഇതിനോടകം തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സമരത്തിന് നഗരത്തിൽ എത്തിയവരെ കൂട്ടമായി കസ്റ്റഡിയിൽ എടുത്ത് തടങ്കൽ താവളങ്ങളിലേക്ക് മാറ്റി.

യൂട്യൂബർ ധ്രുവ് റാഠി അടക്കം 100 കണക്കിന് പേർ പിടിയിൽ. ധ്രുവ് റാഠിയെ രാവിലെ ഗുരുഗ്രാമിലെ വീട്ടിൽ എത്തി പോലീസ് സംഘം പിടികൂടി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.ശരീരത്തിൽ ഘടിപ്പിച്ച ക്യാമറകളുമായി നഗരം അരിച്ച് പെറുക്കുകയാണ് പൊലീസ്. മോദി ഇപ്പോൾ തന്നെ തോൽവി സമ്മതിച്ചെന്നാണ് സിജെപിയുടെ പ്രതികരണം.

സിജെപി കൺവീനർ അഭിജിത്ത് ദീപ്കെ, സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്, സിജെപി സഹ കൺവീനർ അശുതോഷ് റങ്ക, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുൻ മന്ത്രി കെ എൻ ബാലഗോപാൽ, ബിജെപി കേന്ദ്ര സർക്കാർ വിരുദ്ധ വീഡിയോകളിലൂടെ പ്രശസ്തനായ യൂട്യൂബർ ധ്രുവ് റാഠി, സിപിഎം രാജ്യസഭ എംപി ജോൺ ബ്രിട്ടാസ്, മുൻ മന്ത്രിയും സിപിഎം നേതാവുമായ പികെ ശ്രീമതി, സിപിഎം നേതാവും മുൻ എംപിയുമായ സി എസ് സുജാത, സിപിഎം പിബി അംഗം വൃന്ദാ കാരാട്ട്, സിജെപി വക്താവ് രത്നാ സിങ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രമുഖര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇന്ദിര ഗാന്ധി പോലും ഇങ്ങനെയൊന്നും ചെയ്‌തിട്ടില്ല'; ലാൻഡ് ചെയ്തയുടൻ വിമാനത്തിനകത്ത് നിന്ന് കസ്റ്റഡിയിലാകുന്നതിന് മുമ്പ് അഭിജിത് ദീപ്കെ പറഞ്ഞത്
`ധ്രുവ് റാഠിയെ ഉടൻ വിട്ടയക്കണം'; പ്രതിഷേധത്തിനെത്തിയവരെ കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടിയെ അപലപിച്ച് സിജെപി