`ധ്രുവ് റാഠിയെ ഉടൻ വിട്ടയക്കണം'; പ്രതിഷേധത്തിനെത്തിയവരെ കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടിയെ അപലപിച്ച് സിജെപി

Published : Oct 10, 2026, 10:33 AM IST
cjp in custody

Synopsis

ജന്തർമന്ദറിൽ പ്രതിഷേധത്തിന് എത്തിയവരെ കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടിയെ അപലപിച്ച് കൊക്രോച്ച് ജനതാ പാർട്ടി. കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠി അടക്കമുള്ളവരെ ഉടൻ വിട്ടയക്കണമെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

ദില്ലി: ജന്തർമന്ദറിൽ പ്രതിഷേധത്തിന് എത്തിയവരെ കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടിയെ അപലപിച്ച് കൊക്രോച്ച് ജനതാ പാർട്ടി. പൊലീസ് അതിക്രമങ്ങളിലും കസ്റ്റഡിയിലെടുത്ത നടപടിയെയും ശക്തമായി അപലപിക്കുന്നതായും അറസ്റ്റുകൾ വിയോജിപ്പുകളെ അടിച്ചമർത്താൻ സർക്കാർ നടത്തുന്ന വേട്ടയാണെന്നും സിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠി അടക്കമുള്ളവരെ ഉടൻ വിട്ടയക്കണമെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിജെപി പ്രതിഷേധത്തിന് മുന്നോടിയായി നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. രണ്ട് മണിക്കൂർ മുമ്പ് തന്നെ ദില്ലിയിലേക്ക് എത്തുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു തുടങ്ങി. 200-ലധികം പേർ കസ്റ്റഡിയിലാണെന്നാണ് വിവരം. സമരവേദിയായ ജന്തർ മന്തറിൽ കടുത്ത പോലീസ് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ സിജെപി പ്രതിഷേധം നടക്കാനിരിക്കെ രാഹുൽ ഗാന്ധി ചെന്നൈയിലേക്ക്; വിദ്യാർത്ഥികളുമായി സംവാദം, വിജയ്‍യുമായി കൂടിക്കാഴ്ച
സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി, ധ്രുവ് റാഠി കസ്റ്റഡിയിൽ