Abide with Me: റിപ്പബ്ലിക് ദിനചടങ്ങിൽ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കിയതെന്തിന്? കേന്ദ്രത്തിന്റെ മറുപടി

Published : Jan 23, 2022, 01:45 PM ISTUpdated : Jan 23, 2022, 01:48 PM IST
Abide with Me: റിപ്പബ്ലിക് ദിനചടങ്ങിൽ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കിയതെന്തിന്? കേന്ദ്രത്തിന്റെ മറുപടി

Synopsis

അബൈഡ് വിത്ത് മി എന്ന ഗാനം വളരെ കുറച്ച് പേർക്ക് മാത്രമാണ് മനസ്സിലാക്കാനാവുക, എന്നാൽ ലതാ മങ്കേഷ്കറുടെ സ്വരത്തിൽ പുറത്തിറങ്ങിയ ഐ മേരേ വതൻ കെ ലോഗോൻ ഗാനത്തിന് കൂടുതൽ അർത്ഥതലങ്ങളുണ്ടെന്നും വിശദീകരിക്കുന്നു. 

ദില്ലി: മഹാത്മാഗാന്ധി (Mahatma Gandhi) യുടെ പ്രിയഗാനമായ 'അബൈഡ് വിത്ത് മി' (Abide With Me) ആണ് കാലങ്ങളായി റിപ്പബ്ലിക് ദിന (Republic Day) ചടങ്ങായ ബീറ്റിംഗ് ദ റിട്രീറ്റിൽ (Beating the Retreat) ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ പകരം ലതാ മങ്കേഷ്കർ (Lata Mangeshkar) ആലപിച്ച ഐ മേരേ വതൻ കെ ലോഗോൻ എന്ന ഗാനമാണ് ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കെ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തി. അബൈഡ് വിത്ത് മി എന്ന ഗാനത്തിന് അധിനിവേശ കാലത്തിന്റെ ഓർമ്മപ്പെടുത്തലുണ്ടെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് ചേർത്ത് വയ്ക്കാനാവുക ഐ മേരേ വതൻ കെ ലോഗോൻ എന്ന ഗാനമാണെന്നും സർക്കാർ സ്രോതസ്സുകൾ വ്യക്തമാക്കുന്നു. 

അബൈഡ് വിത്ത് മി എന്ന ഗാനം വളരെ കുറച്ച് പേർക്ക് മാത്രമാണ് മനസ്സിലാക്കാനാവുക, എന്നാൽ ലതാ മങ്കേഷ്കറുടെ സ്വരത്തിൽ പുറത്തിറങ്ങിയ ഐ മേരേ വതൻ കെ ലോഗോൻ ഗാനത്തിന് കൂടുതൽ അർത്ഥതലങ്ങളുണ്ടെന്നും അവർ വിശദീകരിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ദേശഭക്തി നിറയ്ക്കുന്ന ഗാനം കൂടിയാണിത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവൻ നൽകിയ മുഴുവൻ സൈനികർക്കും ബഹുമാനം നൽകുന്നതാണ് ഈ ഗാനമെന്നുമാണ് വിശദീകരണം.

19ാം നൂറ്റാണ്ടിൽ സ്കോട്ടിഷ് കവിയായ ഹെൻറി ഫ്രാൻസിസ് ലൈറ്റ് ആണ് അബൈഡ് വിത്ത് മി എന്ന ഗാനം രചിച്ചത്. 1950 മുതൽ ബീറ്റിംഗ് ദ റിട്രീറ്റ് സെറിമണിയിൽ ഈ ഗാനം ഉപയോഗിച്ച് വന്നു. 2020 ൽ മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഈ ഗാനം ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങിൽ നിന്ന് എടുത്തുമാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും വിവാദമായതോടെ പിൻവലിക്കുകയായിരുന്നു. റിപബ്ലിക് ആഘോഷങ്ങളുടെ സമാപനമായി എല്ലാ വർഷവും ജനുവരി 29ന് നടക്കുന്ന ചടങ്ങാണ് ബീറ്റിംഗ് ദ റിട്രീറ്ര്. ദില്ലിയിലെ ഇന്ത്യാഗേറ്റിൽ 50 വർഷത്തോളമായി അണയാതെ കത്തിയ അമർ ജവാൻ ജ്യോതി നാഷണൽ വാർ മെമ്മോറിയലിലേക്ക് ലയിപ്പിച്ചതിന് പിന്നാലെയാണ് ഗാന്ധിയുടെ പ്രിയ ഗാനവും എടുത്ത് മാറ്റിയിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടുത്ത ദില്ലിയാവാൻ കുതിച്ച് രാജ്യത്തെ പ്രധാന നഗരങ്ങൾ, ശ്വാസം മുട്ടി രാജ്യം, വരുന്നത് അതീവ അപകടാവസ്ഥ
മണിപ്പൂരിൽ വീണ്ടും സംഘർഷം; കുക്കി വിഭാ​ഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ യുവാവിനെ വെടിവെച്ചുകൊന്നു, കൊല്ലപ്പെട്ടത് മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാൾ