കൊൽക്കത്ത വിമാനത്താവളത്തിൽ അപകടം: ബേ 51 ൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ വാനിടിച്ചു, വിമാനത്തിൻ്റെ എഞ്ചിന് തകരാർ

Published : Apr 08, 2026, 09:37 AM IST
Kolkata Airport

Synopsis

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ കാറ്ററിംഗ് വാൻ ഇടിച്ചു. അപകടത്തിൽ വിമാനത്തിന്റെ എൻജിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ഗുവാഹത്തിയിലേക്കുള്ള സർവീസ് റദ്ദാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഇൻഡിഗോ അറിയിച്ചു.

കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ കാറ്ററിംഗ് വാൻ ഇടിച്ചു. വിമാനത്താവളത്തിലെ ബേ നമ്പർ 51-ൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിലാണ് കാറ്ററിംഗ് വാൻ വന്നിടിച്ചത്. സ്റ്റാർട്ട് ചെയ്ത സമയത്ത് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടെന്ന് മുന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് വിമാനത്തിന്റെ എൻജിന് തകരാർ സംഭവിച്ചു.

കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് (ഫ്ലൈറ്റ് 6E 6663) പോകാനിരുന്ന വിമാനമായിരുന്നു ഇത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. അപകടത്തെത്തുടർന്ന് വിമാനം സർവീസ് നടത്തിയില്ല. പകരം മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കൂടുതൽ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷമേ വിമാനം ഇനി സർവീസ് നടത്തൂ. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്ത്രീകളെ മൂന്ന് ദിവസം തൊട്ടുകൂടാത്തവരായി നിർത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് നാ​ഗരത്ന, അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയെന്ന് കേന്ദ്രം
ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതി ഒൻപതം​ഗ ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും