തമിഴ്നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; 5 പേർ മരിച്ചു

By Web TeamFirst Published Oct 23, 2020, 3:36 PM IST
Highlights

വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി ഫയർവർക്ക്സിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ കെട്ടിടം തകർന്നു. 

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം. അഞ്ച് തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി ഫയർവർക്ക്സിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ കെട്ടിടം തകർന്നു. കൂടുതൽ തൊഴിലാളികൾ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 
 

click me!