
ചെന്നൈ : തമിഴ്നാട് ശ്രീപെരുംപുത്തൂരിൽ നടന്ന വാഹനാപകടത്തിൽ 10 പേർക്ക്. സ്വകാര്യ കമ്പനിയുടെ ബസും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. തണ്ടലം ജംഗ്ഷനിൽ യൂ ടേണിന് ശ്രമിക്കുമ്പോൾ പിന്നിലൂടെ വന്ന ലോറി ബസിൽ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. ഇവരെ ശ്രീപെരുംപുത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ചെന്നൈ- ബെംഗളൂരു ദേശീയപാതയിൽ ഏറെസമയം ഗതാഗത തടസ്സമുണ്ടായി.
ബസിലുണ്ടായിരുന്ന 9 പേർക്കും റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരാൾക്കുമാണ് പരിക്കേറ്റത്. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചയാളാണ് അപകടത്തിൽ പെട്ട ബസ് ഇയാളുടെ ദേഹത്തേക്ക് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്.
ഗ്രാമീണ സ്ത്രീകളുടെ സാക്ഷരതാ നിരക്കില്‍ വര്‍ധന ; കേന്ദ്രപദ്ധതികളുടെ വിജയമെന്ന് വിദ്യാഭ്യാസ സഹമന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam