ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു; പായല്‍ തഡ്‍വി കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാര്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു

By Web TeamFirst Published Jun 10, 2019, 11:28 PM IST
Highlights

ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കേ കുറ്റാരോപിതരായ ഹേമ അഹൂജ, ഭക്തി മെഹ്റ, അങ്കിത ഖണ്ഡേവാള്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 

മുംബൈ: പായല്‍ തഡ്‍വി കേസില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍മാര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചന്നറിഞ്ഞതോടെ  കോടതിയില്‍ പൊട്ടിക്കരിഞ്ഞു. ജാതി പീഡനത്തെ തുടര്‍ന്ന് പായല്‍ തഡ്‍വി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ വനിത ഡോക്ടര്‍മാര്‍ ഈ മാസം ആദ്യം ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കേ കുറ്റാരോപിതരായ ഹേമ അഹൂജ, ഭക്തി മെഹ്റ, അങ്കിത ഖണ്ഡേവാള്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷ നീട്ടിവെച്ച് ഇവരെ വീണ്ടും പതിനാല് ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 17 ന് ഡോക്ടര്‍മാരുടെ ജാമ്യാപേക്ഷ പരിഗണിക്കും. 

മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ രണ്ടാംവര്‍ഷ ഗൈനക്കോളജി പിജി വിദ്യാര്‍ത്ഥിനിയായ പായല്‍ ജാതിപീഡനത്തില്‍ മനംനൊന്ത് മേയ് 22 നാണ് ജീവനൊടുക്കിയത്. 2018 മെയ് മാസം ഒന്നാം തിയതിയാണ് പായല്‍ പി ജി പഠനത്തിനായി ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ടോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നത്. 2018 ഡിസംബര്‍ മാസത്തിലാണ് ജാതി അധിക്ഷേപം സഹിക്കാനാകുന്നില്ലെന്ന് പായല്‍ വീട്ടുകാരോട് പരാതി പറഞ്ഞത്.

 പീഡനം കടുത്തതോടെ പായല്‍ ഹോസ്റ്റര്‍ വാര്‍ഡനോടും അധ്യാപകര്‍ അടക്കമുള്ളവരോടും പരാതി പറഞ്ഞു. തുടര്‍ന്ന് റാഗിംഗ് നടത്തിയിരുന്ന 3 വിദ്യാര്‍ത്ഥികളെയും വിളിച്ചു വരുത്തി അധികൃതര്‍ ശാസിച്ചു. പക്ഷെ റാംഗിംഗിന് കുറവുണ്ടായില്ല. റിസര്‍വേഷന്‍ ക്വാട്ടയിലൂടെ പ്രവേശനം നേടിയതിന് പായലിനെ മൂന്നുപേരും അധിക്ഷേപിച്ചിരുന്നതായ് പായലിന്‍റെ ഭര്‍ത്താവ് സല്‍മാനും വ്യക്തമാക്കിയിരുന്നു.  

click me!