
നാഗ്പൂർ: ജയിലിൽ കിടന്ന് നാല് വർഷത്തിനിപ്പുറം കേസിൽ കുറ്റവിമുക്തനായി. കോടതി വിധി കുഴിമാടത്തിലെത്തി വായിച്ച് കേൾപ്പിച്ച് വീട്ടുകാർ. ഞായറാഴ്ചയാണ് 2006ലെ മുബൈ ട്രെയിൻ സ്ഫോടന കേസിൽ കുറ്റവിമുക്തനായ കമാൽ അഹമ്മദ് അൻസാരിയുടെ വീട്ടുകാരാണ് കുഴിമാടത്തിലെത്തി കോടതി വിധി വായിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കമാൽ അഹമ്മദ് അൻസാരി ജയിലിൽ മരിച്ചു കഴിഞ്ഞ് നാല് വർഷം കഴിഞ്ഞാണ് കേസിൽ ഇയാളെ കുറ്റവിമുക്തനാക്കിയുള്ള വിധിയെത്തിയത്. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ കമാൽ അൻസാരിക്ക് ആദരവുമായി കുഴിമാടത്തിൽ എത്തിയത്. ജൂലൈ 21നാണ് കമാൽ അഹമ്മദ് അൻസാരി അടക്കം 12 പേരെ കേസിൽ കുറ്റവിമുക്തരാക്കിയത്. കേസിൽ കമാൽ അഹമ്മദ് അൻസാരി അടക്കം 5 പേർക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. വിശ്വസിക്കാൻ യോഗ്യമായ തെളിവുകൾ ഇല്ലെന്ന് വിശദമാക്കിയാണ് കേസിൽ കോടതി ശിക്ഷിച്ചവരെ ബോംബൈ ഹൈക്കോടതി കുറ്റവിമുക്താരാക്കിയത്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് കമാൽ അഹമ്മദ് അൻസാരി മരണപ്പെടുന്നത്.
ബിഹാറിലെ മധുബനി സ്വദേശിയായ ദിവസ വേതനക്കാരനായിരുന്നു കമാൽ അഹമ്മദ് അൻസാരി. പച്ചക്കറിയും കോഴിയിറച്ചി കടയും നടത്തിയായിരുന്നു അൻസാരിയും ഭാര്യയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്നത്. 16 വർഷമാണ് കമാൽ അഹമ്മദ് അൻസാരി ജയിലിൽ കഴിഞ്ഞത്. നാഗ്പൂർ സെൻട്രൽ ജയിലിൽ വച്ച് 2021ൽ കൊവിഡ് ബാധിച്ചാണ് കമാൽ അഹമ്മദ് അൻസാരി മരണപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam