
ദില്ലി: വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറിയ സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ നടപടി. എയർ ഇന്ത്യ പൈലറ്റിനും, സഹ പൈലറ്റിനുമെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. കാബിൻ ക്രൂവിന്‍റെ പരാതിയിലാണ് നടപടി. ഇരുവരേയും ജോലിയിൽ നിന്ന് മാറ്റി നിർത്തി. അന്വേഷണത്തിന് ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന് എയർ ഇന്ത്യ വിശദമാക്കി. ദില്ലി - ലേ വിമാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.
എയര്‍ ഇന്ത്യയുടെ 445 വിമാനത്തിലായിരുന്നു കോക്പിറ്റില്‍ പൈലറ്റിന്‍റെ സുഹൃത്ത് കയറിയത്. നിയമങ്ങള്‍ പാലിച്ചല്ല പൈലറ്റിന്‍റെ വനിതാ സുഹൃത്ത് കോക്പിറ്റിനുള്ളില്‍ കയറിയത്. സംഭവത്തേക്കുറിച്ച് ഡിജിസിഎ അന്വേഷിക്കുമെന്നും ആവശ്യമായ നടപടിയുണ്ടാവുമെന്നും എയര്‍ ഇന്ത്യ വിശദമാക്കി. ആരോപണങ്ങള്‍ പരിശോധിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ദുര്‍ഘടമായ ആകാശപാതകളിലൊന്നാണ് ലേയിലേക്കുള്ളത്. ഈ പാതയില്‍ അനുമതിയില്ലാത്ത വ്യക്തിയെ കോക്പിറ്റിനുള്ളില്‍ അനുവദിക്കുന്നത് നിയമലംഘനമാണ്.
സൈനികപരമായും ഏറെ പ്രാധാന്യമുള്ളതാണ് ഈ മേഖല. ഉയര്‍ന്ന മേഖലയായതിനാല്‍ ഓക്സിജന്‍ ലഭ്യതക്കുറവിനേത്തുടര്‍ന്ന് മികച്ച ആരോഗ്യക്ഷമതയും ഇവിടെ സുരക്ഷിതമായ ലാന്‍ഡിംഗിന് പൈലറ്റുമാര്‍ക്ക് അത്യാവശ്യമാണ്. അടുത്തിടെയാണ് ദുബായ് ദില്ലി വിമാനത്തില്‍ കോക്പിറ്റില്‍ വനിതാ സുഹൃത്തിനെ കയറ്റിയ പൈലറ്റുമാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത് അടുത്തിടെയാണ്. ഡിജിസിഎ ഈ സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴയും ചുമത്തിയിരുന്നു.
പൈലറ്റ് സുഹൃത്തിനെ കോക്‌പിറ്റിൽ കൊണ്ടുപോയി; എയർ ഇന്ത്യക്ക് 30 ലക്ഷം പിഴയിട്ട് ഡിജിസിഎ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam