ദില്ലി: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. പാക് ഭീകരസംഘടനകളുമായി ബന്ധമുള്ള ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെന്ന് എൻഐഎ അറിയിച്ചു.
കേരളം കൂടാതെ മധ്യപ്രദേശ്, ഗുജറാത്ത്, യുപി സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ വർഷം ബീഹാറിൽ പൊലീസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനമടക്കം ലക്ഷ്യമിട്ട് പ്രവർത്തനം നടത്തിയ അഹമ്മദ് ദാനീഷ് എന്ന വ്യക്തിയെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി കണ്ടെത്തി. തുടർന്ന് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഈ കേസിൽ ഈ വർഷം ആദ്യം ഡാനീഷിനെതിരെ എൻഐഎ കുറ്റപ്പത്രം സമർപ്പിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam