നടിയെ പീ‍ഡിപ്പിച്ചെന്ന പരാതി; പ്രമുഖ സിനിമാ നിർമാതാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

Published : Nov 15, 2025, 02:45 PM ISTUpdated : Nov 15, 2025, 03:31 PM IST
Actress molestation case

Synopsis

അടുപ്പം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീ‍ഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മോ‍ർഫ് ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും ന‌ടിയുടെ പരാതിയിൽ പറയുന്നു.

ബെംഗളൂരു: നടിയെ പീ‍ഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. എ.വി.ആർ എന്റർടെയ്ൻമെന്റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായത്. നടിയും മോഡലുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ശ്രീലങ്കയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അടുപ്പം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീ‍ഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മോ‍ർഫ് ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും ന‌ടിയുടെ പരാതിയിൽ പറയുന്നു. നിർമാതാവിന്റെ സമ്മ‍ർദം മൂലം ആത്മഹത്യക്ക് ശ്രമിച്ചെന്നും നടി പറയുന്നു. ആശുപത്രിയിലെത്തിയും ഇയാൾ ഭീഷണിപ്പെടുത്തൽ തുട‍ർന്നു. അതേസമയം, ന‌ടിയു‌ടെ ആരോപണം നിഷേധിക്കുകയാണ് അരവിന്ദ്. നടിക്ക് താൻ പണവും വീടും നൽകിയിരുന്നുവെന്നും നടി മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും അരവിന്ദ് ആരോപിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന