സമരം നടക്കുന്ന ദില്ലി അതിർത്തികളിൽ വിന്യസിച്ച അധിക പൊലീസുകാരെ പിൻവലിക്കും

Published : Feb 08, 2021, 11:13 PM IST
സമരം നടക്കുന്ന ദില്ലി അതിർത്തികളിൽ വിന്യസിച്ച അധിക പൊലീസുകാരെ പിൻവലിക്കും

Synopsis

സമരം നടക്കുന്ന ദില്ലി അതിർത്തികളിൽ വിന്യസിച്ച  അധിക പൊലീസുകാരെ പിൻവലിക്കും. നാളെ മുതൽ നടപ്പാക്കും. 

ദില്ലി: സമരം നടക്കുന്ന ദില്ലി അതിർത്തികളിൽ വിന്യസിച്ച  അധിക പൊലീസുകാരെ പിൻവലിക്കും. നാളെ മുതൽ നടപ്പാക്കും. മറ്റു ജില്ലകളിൽ നിന്നടക്കം വിന്യസിച്ചവരെയാണ് തിരികെ വിളിക്കുന്നത്. കർഷകരുടെ ദേശീയപാത ഉപരോധത്തിന് മുന്നോടിയായാണ് വലിയ സന്നാഹം ഒരുക്കിയത്.

ജനുവരി 26 ആവർത്തിക്കാതിരിക്കാൻ വൻ സന്നാഹങ്ങളായിരുന്നു എല്ലായിടത്തും . പ്രതിഷേധക്കാർ ദില്ലി അതിർത്തി കടക്കാതിരിക്കാൻ ബാരിക്കേഡുകൾക്കും മുളളുവേലികൾക്കും പുറമെ കോൺഗ്രീറ്റ് കട്ടകൾ ഉപയോഗിച്ച് മതിലുകളും പൊലീസ് നിർമ്മിച്ചിരുന്നു. 

50,000 അർധ സൈനികരെ ദില്ലിയിൽ വിന്യസിച്ചിരുന്നു. നേരത്തെ റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷം നടന്ന ചെങ്കോട്ട, മിൻറ്റോ റോഡ് എന്നിവിടങ്ങൾ കനത്ത സുരക്ഷാവലയത്തിലായിരുന്നു. യുപി അതിർത്തിയായ ഗാസിപ്പൂരിലും രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലും സിംഘുവിലും തിക്രിയിലും സമരക്കാരെ നേരിടാൻ കനത്ത സുരക്ഷാ സന്നാഹത്തെ വിന്യസിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ