മകൾ ജീവനൊടുക്കി, ഭർതൃ വീട്ടിലെത്തിയ കുടുംബം രോഷാകുലരായി വീടിന് തീവെച്ചു; മാതാപിതാക്കൾ മരിച്ചു

Published : Mar 19, 2024, 10:42 AM ISTUpdated : Mar 19, 2024, 10:52 AM IST
മകൾ ജീവനൊടുക്കി, ഭർതൃ വീട്ടിലെത്തിയ കുടുംബം രോഷാകുലരായി വീടിന് തീവെച്ചു; മാതാപിതാക്കൾ മരിച്ചു

Synopsis

അൻഷികയുടെ മരണവാർത്ത അറിഞ്ഞ് അവളുടെ കുടുംബം ഭർത്താവിൻ്റെ വീട്ടിലേക്കെത്തുകയായിരുന്നു.  സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഭർതൃ വീട്ടുകാരും അൻഷികയുടെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായി. 

ലക്നൗ: യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർതൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ച് ഭർത്താവിന്റെ മാതാപിതാക്കൾ മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. അൻഷിക കേശർവാനി എന്ന യുവതിയെയാണ് തിങ്കഴാഴ്ച്ച ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അൻഷികയുടെ വിവാഹം നടന്നത്. 

അൻഷികയുടെ മരണവാർത്തയറിഞ്ഞ് അവളുടെ ബന്ധുക്കൾ ഭർത്താവിൻ്റെ വീട്ടിലേക്കെത്തുകയായിരുന്നു.  സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഭർതൃ വീട്ടുകാരും അൻഷികയുടെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ഭർതൃ വീടിന് യുവതിയുടെ ബന്ധുക്കൾ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

തിങ്കളാഴ്ച രാത്രി 11മണിയോടെ ഒരു യുവതി ആത്മഹത്യ ചെയ്തതായി തങ്ങൾക്ക് ഫോൺ വന്നതായി പ്രയാഗ്‌രാജ് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ദീപക് ഭുക്കർ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനിടെ യുവതിയുടെ ബന്ധുക്കൾ ഭർതൃവീടിന് തീയിട്ടു. പൊലീസ് ഉടൻ തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തുവെന്നും ദീപക് ഭുക്കർ പറഞ്ഞു. പുലർച്ചെ 3 മണിയോടെയാണ് തീ അണയ്ക്കാനായത്. ഈ സമയം വീട്ടിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കളായ രാജേന്ദ്ര കേശർവാനിയും ‌ശോഭാ ദേവിയുമാണ് മരിച്ചവരെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

പ്രചാരണം പൊടിപൊടിച്ച് മുന്നണികൾ, കടൽ പോലെ പ്രവചനാതീതമായി തിരുവനന്തപുരത്തിന്റെ തീരം

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം
നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'