
ദില്ലി: വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതോടെ ഇതുവരെ രജിസ്റ്റർ ചെയ്തത് 56960 പേർ. രജിസ്‌ട്രേഷൻ 2022 ജൂലൈ 05-ന് രജിസ്ട്രേഷൻ നടപടികൾ അവസാനിക്കും. https://agnipathvayu.cdac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. അതെസമയം അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിൽ പ്രതിഷേധം പലയിടങ്ങളിലും തുടുരുകയാണ്.
യോഗ്യത മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. രജിസ്ട്രേഷൻ നടപടികൾ ജൂൺ 24 മുതൽ ആരംഭിച്ചു. ജൂലൈ 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഓൺലൈൻ പരീക്ഷ ജൂലൈ 24 ന് നടക്കും. ആദ്യ ബാച്ച് ഡിസംബറോടെ എൻറോൾ ചെയ്യുകയും ഡിസംബർ 30-നകം പരിശീലനം ആരംഭിക്കുകയും ചെയ്യും.
ഓൺലൈൻ ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (PFT), അഡാപ്റ്റബിലിറ്റി ടെസ്റ്റ്-I, അഡാപ്റ്റബിലിറ്റി ടെസ്റ്റ്-II, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകന് പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായ സർട്ടിഫിക്കറ്റ്, ഇന്റർമീഡിയറ്റ് അല്ലെങ്കിൽ 10+2 അല്ലെങ്കിൽ തത്തുല്യമായ മാർക്ക് ഷീറ്റ് അല്ലെങ്കിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ അവസാന വർഷ മാർക്ക് ഷീറ്റ്, മെട്രിക്കുലേഷൻ മാർക്ക് ഷീറ്റ് അല്ലെങ്കിൽ 2 വർഷത്തെ വൊക്കേഷണൽ കോഴ്‌സ് മാർക്ക് ഷീറ്റ്, നോൺ-വൊക്കേഷണൽ മാർക്ക് ഷീറ്റ് എന്നിവ ഉണ്ടായിരിക്കണം.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് https://agnipathvayu.cdac.in/AV/ എന്നതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ IAF വെബ്‌സൈറ്റിൽ ലഭ്യമായ ഇന്ത്യൻ എയർഫോഴ്‌സ് അഗ്നിപഥ് അപേക്ഷാ ഫോറം 2022 സന്ദർശിച്ച് അപേക്ഷിക്കാം - https://indianairforce.nic.in/. പരീക്ഷാ ഫീസ് 250 രൂപയാണ്, ഇത് ഡെബിറ്റ് കാർഡുകൾ/ക്രെഡിറ്റ് കാർഡുകൾ/ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് ഗേറ്റ്‌വേ വഴിയോ ഏതെങ്കിലും ആക്‌സിസ് ബാങ്ക് ബ്രാഞ്ചിൽ ചലാൻ പേയ്‌മെന്റ് വഴിയോ അടക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam