കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

By Web TeamFirst Published Sep 20, 2020, 7:20 AM IST
Highlights

കാര്‍ഷിക മേഖലയിലെ പരിഷ്കരണത്തിനായുള്ള ബില്ലുകൾ ഇന്ന് രാജ്യസഭയിൽ കൊണ്ടുവരും. ലോക്സഭ പാസാക്കിയ ബില്ലുകൾക്കെതിരെ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം. 

ദില്ലി: കാര്‍ഷിക മേഖലയിലെ പരിഷ്കരണത്തിനായുള്ള ബില്ലുകൾ ഇന്ന് രാജ്യസഭയിൽ കൊണ്ടുവരും. ലോക്സഭ പാസാക്കിയ ബില്ലുകൾക്കെതിരെ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം. 

കാര്‍ഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലിദൾ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദൽ രാജിവെച്ചിരുന്നു. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാൻ ടിആര്‍എസ് ഉൾപ്പടെയുള്ള പാര്‍ടികളും തീരുമാനിച്ചിട്ടുണ്ട്. 

സമവായം ഉണ്ടാക്കാൻ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ടികളുമായി സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടൽ. 

ബില്ല് എത്തുന്നതോടെ രാജ്യസഭയിൽ ഇന്ന് വലിയ പ്രതിഷേധത്തിന് തന്നെയാണ് സാധ്യത. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭങ്ങൾ തുടരുകയാണ്. ഹരിയാനയിലെ റോത്തഖിലും പൽവലിലും ഇന്ന് കര്‍ഷക റാലികൾ നടക്കും.

click me!