
ദില്ലി: അഹമ്മദാബാദ് വിമാന അപകടത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം രംഗത്ത്. പൈലറ്റുമാരിൽ ഒരാൾ ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് അപകടത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. അന്തിമ റിപ്പോർട്ടിൽ ഇക്കാര്യം കണ്ടെത്തിയെന്ന് ഇറ്റാലിയൻ പത്രമായ കോറ്യ ഡെല്ല സേറ (Corriere della Sera) പാശ്ചാത്യ വൈമാനിക വിദഗ്ധരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്നാണ് പത്രം പറയുന്നത്. അതേസമയം, റിപ്പോർട്ടിൽ എഎഐബി(AAIB)യും വ്യോമയാന മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. അപകടത്തെ സംബന്ധിച്ച് അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam