എക്സിറ്റ് പോളുകളെ ബിജെപി ശരിവയ്ക്കുമ്പോള്‍ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ തള്ളികളയുന്നു

Published : May 20, 2019, 07:32 PM ISTUpdated : May 20, 2019, 07:35 PM IST
എക്സിറ്റ് പോളുകളെ ബിജെപി ശരിവയ്ക്കുമ്പോള്‍ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ തള്ളികളയുന്നു

Synopsis

അഭിപ്രായ സര്‍വ്വെകള്‍ തമിഴ്നാട്ടില്‍ പ്രതിപക്ഷ കക്ഷിയായ ഡി എം കെ മുന്നണിക്ക് വമ്പന്‍ ജയമാണ് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ സഖ്യകക്ഷിയായ അണ്ണാ ഡി എം കെ എക്സിറ്റ് പോളുകള്‍ക്കെതിരെ രംഗത്തുവന്നത്

ചെന്നൈ: പ്രമുഖ ദേശീയ മാധ്യമ സ്ഥാപനങ്ങളടക്കം പുറത്തുവിട്ട എക്സിറ്റ്പോളുകളെല്ലാം നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി മുന്നണി അധികാരത്തിലേറുമെന്നാണ് ചൂണ്ടികാണിച്ചത്. രാജ്യമാകെ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് വ്യക്തമാക്കിയ അഭിപ്രായ സര്‍വ്വെകള്‍ പക്ഷെ തമിഴ്നാട്ടില്‍ മുന്നണി വലിയ തിരിച്ചടി ഏറ്റുവാങ്ങുമെന്നാണ് കണ്ടെത്തിയത്. എ ഐ ഡി എം കെ മുന്നണിയുടെ ഭാഗമായാണ് തമിഴകത്ത് ബിജെപിയുടെ പോരാട്ടം.

അഭിപ്രായ സര്‍വ്വെകള്‍ തമിഴ്നാട്ടില്‍ പ്രതിപക്ഷ കക്ഷിയായ ഡി എം കെ മുന്നണിക്ക് വമ്പന്‍ ജയമാണ് പ്രവചിച്ചിരിക്കുന്നത്. ആകെയുള്ള 39 ല്‍ 37 സീറ്റുവരെ ഡി എം കെ- കോണ്‍ഗ്രസ്- ഇടത് സഖ്യം നേടാമെന്ന് ചൂണ്ടികാണിച്ച സര്‍വ്വെകളും ഉണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ സഖ്യകക്ഷിയായ അണ്ണാ ഡി എം കെ എക്സിറ്റ് പോളുകള്‍ക്കെതിരെ രംഗത്തുവന്നത്. 

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നുണയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ ഡി എം കെ നേതാവുമായ എടപ്പാടി കെ പളനിസ്വാമി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അഭിപ്രായ സര്‍വ്വെകള്‍ തെറ്റാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 തെരഞ്ഞെടുപ്പ് കാലത്ത് അഭിപ്രായ സര്‍വ്വെകള്‍ തെറ്റിയതും അദ്ദേഹം ചൂണ്ടികാട്ടി.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്