
ദില്ലി: പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങിനെ മാറ്റണമെന്ന ആവശ്യം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍റ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് അമരീന്ദർ സിങിന്‍റെ നേതൃത്വത്തില്‍ തന്നെ നേരിടുമെന്ന് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് വ്യക്തമാക്കി.
പാകിസ്ഥാന്‍, കശ്മീര്‍, പരാമർശങ്ങളില്‍ നവ്ജ്യോത് സിംഗ് സിദ്ധുവിന്‍റെ ഉപദേഷ്ടാക്കളെ വിമർശിച്ചതോടെയാണ് മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം വീണ്ടും ഉയർന്നത്. നാല് മന്ത്രിമാര്‍ അടക്കമുള്ള 23 എംഎല്‍എമാർ അമരീന്ദർ സിങിനെ മാറ്റണമെന്ന് ഹൈക്കമാന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമരീന്ദർ സിങിനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് എഐസിസി വ്യക്തമാക്കി. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനെ കുറിച്ച് പിസിസിയില്‍ മാറ്റങ്ങൾ വരുത്തുമ്പോള്‍ തന്നെ ധാരണയുണ്ടായിരുന്നുവെന്നും പഞ്ചാബിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. പഞ്ചാബിലെ പ്രശ്നങ്ങള്‍ക്ക് കാരണം പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവും ഉപദേശകരുമാണെന്ന് അമരീന്ദർ സിങിന്‍റെ ഭാര്യയും എംപിയുമായ പ്രണീത് കൗറും കുറ്റപ്പെടുത്തി
ഇതിനിടെ, പ്രശ്നം തുടരുന്ന ഛത്തീസ്ഗഡ് സംബന്ധിച്ച് ഹൈക്കമാന്‍റ് ഇന്ന് ചർച്ച നടത്തും. മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും മന്ത്രി ടിഎസ് സിങ് ഡിയോയും ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. നേരത്തെ ഇരുവരും രാഹുല്‍ഗാന്ധിയെ കണ്ടിരുന്നു. ഭാഗേല്‍ മുഖ്യമന്ത്രിയായി രണ്ടര വർഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ടിഎസ് സിങ് ഡിയോയുടെ ആവശ്യം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam