കൊവിഡ് നിയന്ത്രണത്തിലെ കേരള മോഡൽ തകർന്നു; കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ലെന്നും ബിജെപി

By Web TeamFirst Published Aug 25, 2021, 2:50 PM IST
Highlights

കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ല. കേരളത്തിൽ മുൻഗണന നൽകേണ്ട കാര്യങ്ങളിൽ വീഴ്ചയും  ,പ്രോട്ടോക്കോളുകൾ നടപ്പാക്കുന്നതിൽ  അലംഭാവവുമുണ്ടായതായും അമിത് മാളവ്യ കുറ്റപ്പെടുത്തി. 

ദില്ലി: ആരോ​ഗ്യരം​ഗത്തെ കേരള മോഡൽ തകർന്നുവെന്ന് ബിജെപി. കൊവിഡ് നിയന്ത്രണത്തിലെ കേരള മോഡൽ തകർന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് വിമർശിച്ചത്.

ആകെ കൊവിഡ് കേസുകളിൽ 65 ശതമാനവും കേരളത്തിൽ നിന്നാണ്. കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ല. കേരളത്തിൽ മുൻഗണന നൽകേണ്ട കാര്യങ്ങളിൽ വീഴ്ചയും  ,പ്രോട്ടോക്കോളുകൾ നടപ്പാക്കുന്നതിൽ  അലംഭാവവുമുണ്ടായതായും അമിത് മാളവ്യ കുറ്റപ്പെടുത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

click me!