
ദില്ലി: ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങളുമായി എ ഐ സി സി. പാര്‍ട്ടി ചെലവില്‍ വിമാനയാത്ര കഴിവതും ഒഴിവാക്കാൻ എ ഐ സി സി സെക്രട്ടറിമാർക്ക് നിർദ്ദേശം നല്‍കി. 1400 കിലോമീറ്റർ വരെ ദൂരം യാത്ര ചെയ്യാനുള്ള ട്രെയിൻ ടിക്കറ്റിൻ്റെ പണം നൽകും. ഇതിന് മുകളിൽ ദൂരത്തിന് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റെടുക്കാം. ഒരു മാസത്തിൽ 2 തവണ മാത്രമേ വിമാന ടിക്കറ്റ് അനുവദിക്കു. എം പി മാരായ ജനറൽ സെക്രട്ടറിമാർ സർക്കാർ അനുവദിച്ച വിമാനയാത്ര സൗകര്യം പ്രയോജനപ്പെടുത്തണം. ഓഫീസിന് പുറത്ത് പോകുമ്പോൾ ഇലക്ട്രിക് ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. കൂടുതൽ ചെലവ് ചുരുക്കൽ മാർഗങ്ങൾ നിർദ്ദേശിക്കാൻ ജനറൽ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam