എയർ ഏഷ്യ വിമാനം ദില്ലി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി

By Web TeamFirst Published May 13, 2019, 7:28 PM IST
Highlights

വിമാനം അടിയന്തിരമായി താഴെയിറക്കണമെന്ന് ആവശ്യപ്പെട്ടത് പൈലറ്റ് ആണെന്ന് എയർ ട്രാഫിക് കൺട്രോൾ റൂമിൽ നിന്ന് വ്യക്തമാക്കി

ദില്ലി: എയർ ഏഷ്യാ വിമാനം ദില്ലി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ ഉണ്ടെന്ന് സംശയം വന്നയുടൻ പൈലറ്റ് വിമാനം താഴെയിറക്കണമെന്ന് എയർ ട്രോഫിക് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.

ഹൈദരാബാദിൽ നിന്നും ഡൽഹിയിലേക്ക് പോയ എയർ ഏഷ്യ 15-719 വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. ഇന്ന് രാവിലെ 11 മണിക്കാണ് പൈലറ്റ് വിമാനം അടിയന്തിരമായി താഴെയിറക്കണം എന്ന് പറഞ്ഞത്. 15 മിനിറ്റിനുള്ളിൽ തന്നെ വിമാനം താഴെയിറക്കി. അഗ്നിരക്ഷാ സേനാംഗങ്ങളടക്കം എല്ലാ സജ്ജീകരണങ്ങളും ഈ സമയത്ത് വിമാനത്താവളത്തിൽ ലഭ്യമായിരുന്നു.

രാവിലെ 11.40 ന് അടിയന്തിര ഘട്ട അറിയിപ്പ് പിൻവലിച്ചു. 

മെയ് എട്ടിന് സമാനമായ നിലയിൽ സിങ്കപ്പൂർ വിമാനം അടിയന്തിരമായി ദില്ലി വിമാനത്താവളത്തിൽ ലാന്റ് ചെയ്തിരുന്നു. വിമാനത്തിന്റെ മുൻവശത്തെ ടയറിൽ തകരാർ കണ്ടെത്തി. ഇതിന് വേണ്ടി 18 മിനിറ്റോളം ദില്ലി വിമാനത്താവളത്തിലെ റൺവേകൾ അടച്ചിട്ടിരുന്നു.

click me!