സിഐഐ പരിപാടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി വ്യോമസേന മേധാവി; 'പദ്ധതികൾ സമയപരിധി പാലിക്കുന്നില്ല'

Published : May 29, 2025, 03:11 PM IST
സിഐഐ പരിപാടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി വ്യോമസേന മേധാവി; 'പദ്ധതികൾ സമയപരിധി പാലിക്കുന്നില്ല'

Synopsis

വ്യോമസേനയ്ക്കുള്ള തേജസ് വിമാനങ്ങൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി വ്യോമസേനാ തലവൻ

ദില്ലി: യുദ്ധവിമാനങ്ങൾ ഉൾപ്പടെ പുതിയ സംവിധാനങ്ങൾ സേനയുടെ ഭാഗമാകുന്നത് വൈകുന്നതിൽ അതൃപ്തിയുമായി വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എപി സിംഗ്. കരാറുകൾ ഒപ്പിടുന്നെങ്കിലും സംവിധാനങ്ങൾ എത്തുന്നില്ലെന്നാണ് പരാതി. കരാറുകൾ സമയപരിധി പാലിക്കുക എന്നുള്ളത് പ്രധാനപ്പെട്ടതാണ്. ഒരു പദ്ധതി പോലും നിശ്ചയിച്ച സമയത്തിനുള്ളിൽ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തേജസ് വിമാനം വൈകുന്നതിലെ  അതൃപ്തിയാണ് വ്യോമസേന മേധാവി പങ്കുവെച്ചത്. ദില്ലിയിൽ സി ഐ ഐ യുടെ പരിപാടിയിലാണ് പ്രസ്താവന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ
വിദേശപൗരനായ ഡോക്ടർ ഇന്ത്യയിൽ നിന്ന് മടങ്ങാൻ വിമാനത്താവളത്തിലെത്തി; തടഞ്ഞ് സുരക്ഷാ ജീവനക്കാർ; ബിജെപി നേതാക്കളെ അധിക്ഷേപിച്ചെന്ന് കേസ്