
ദില്ലി: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്ന് രാവിലെ ദില്ലിയിൽനിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ദില്ലിയിൽ തിരിച്ചിറക്കിയത്. എയർ ഇന്ത്യയുടെ AI 2913 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. പൈലറ്റിന് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനാലാണ് ലാൻ്റിംഗ് നടന്നത്. വിമാനത്തിൻ്റെ വലതുഭാഗത്തെ എഞ്ചിനിൽ തീ പടർന്നുവെന്ന വിവരം ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അടിയന്തര ലാൻ്റിംഗിനിന് തീരുമാനിക്കുകയായിരുന്നു. അതേസമയം, വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തും. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഈ വിമാനത്തിൽ ഇവരെ ഇൻഡോറിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിശോധനകൾ നടത്തി മാത്രമാണ് റിപ്പോർട്ട് പുറത്തുവിടുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam