യാത്രാമധ്യേ സാങ്കേതിക തകരാറെന്ന് പൈലറ്റിന് സംശയം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

Published : Jun 16, 2025, 11:48 AM ISTUpdated : Jun 16, 2025, 11:55 AM IST
Air India Emergency Landing

Synopsis

അ​ഹമ്മദാബാദിൽ തകർന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ദില്ലിക്ക് പുറപ്പെട്ട വിമാനം ഹോങ്കോങ്ങിലാണ് തിരിച്ചിറക്കിയത്.

ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഹോങ്കോങ്ങിൽ നിന്നും ദില്ലിക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. എഐ 315 ബോയിം​ഗ് 787-8 ഡ്രീം ലൈന‌ർ വിമാനമാണിത്. അ​ഹമ്മദാബാദിൽ തകർന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ദില്ലിക്ക് പുറപ്പെട്ട വിമാനം ഹോങ്കോങ്ങിലാണ് തിരിച്ചിറക്കിയത്. യാത്രാമധ്യേ സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് സംശയിച്ചതിനെ തുടർന്നാണ് നടപടി.

ഇന്നലെ ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിൻഡൻ എയർപോർട്ടിൽ നിന്ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയിരുന്നു. ടേക്ക്ഓഫിന് തൊട്ടുമുമ്പാണ് തകരാർ കണ്ടെത്തിയത്. ഹിൻഡൻ എയർപോർട്ടിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന IX 1511 എന്ന വിമാനം, റൺവേയിൽ വെച്ച് അപ്രതീക്ഷിത സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ഒരു മണിക്കൂറിലധികം വൈകിയത്.

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി