സുരക്ഷാ മുന്നറിയിപ്പ്: ഫ്രാങ്ക്ഫർട്ട്-ഡൽഹി എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിംഗ്

Published : Oct 14, 2026, 12:36 PM IST
air india

Synopsis

ഫ്രാങ്ക്ഫർട്ടിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ജയ്പൂരിൽ അടിയന്തരമായി ലാൻഡ് ചെയ്തു.

ദില്ലി : ഫ്രാങ്ക്ഫർട്ടിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ജയ്പൂരിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ബോയിംഗ് 787-9 വിമാനമായ എഐ 2030 ആണ് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ഐസൊലേഷൻ ബേയിൽ നിലയുറപ്പിച്ച വിമാനത്തിൽ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തിവരികയാണ്യ

പൈലറ്റ് 'ഹൈജാക്ക്' അലേർട്ട് കോഡ് ഉപയോഗിച്ചതായി റിപ്പോർട്ട്

മുംബൈ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലൂടെ വിമാനം സഞ്ചരിക്കവേ, വിമാനം തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ നിയമവിരുദ്ധമായ ഇടപെടൽ എന്നിവ വ്യക്തമാക്കുന്ന അന്താരാഷ്ട്ര ട്രാൻസ്പോണ്ടർ കോഡായ 'സ്ക്വാക്ക് കോഡ് 7500' പൈലറ്റ് ഉപയോഗിച്ചതായാണ് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്നാണ് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യം വ്യക്തമായിട്ടില്ല. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം, പൈലറ്റുമാരെയും യാത്രക്കാരെയും സുരക്ഷാ മേൽനോട്ടത്തിൽ ഘട്ടം ഘട്ടമായി പുറത്തിറക്കി. നിലവിൽ യാത്രക്കാരെയും അവരുടെ ലഗേജുകളും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട് മുൻ മന്ത്രിയും മകനും പ്രതികളായ കള്ളപ്പണക്കേസിൽ ഇഡിക്ക് തിരിച്ചടി, കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി
മമതയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു, അസഭ്യവർഷം നടത്തിയെന്നും പരാതി; കസ്റ്റഡിയിലെടുത്ത് പൊലീസ്