പൈലറ്റുമാരിൽ വ്യാപക ലഹരി പരിശോധന തുടങ്ങി എയർ ഇന്ത്യ

Published : Aug 14, 2026, 09:11 AM IST
air india ai 2379 phuket delhi flight 300 feet drop pilot drug test aaib probe

Synopsis

ലഹരിപരിശോധന ചട്ടങ്ങൾ ഡിജിസിഎ പുനപരിശോധിച്ചേക്കും. നിലവിൽ 10% ക്രൂ അംഗങ്ങളിൽ മാത്രമാണ് വാർഷിക ലഹരി പരിശോധന നടക്കുന്നത്.

മുംബൈ: വിമാനം അപകടത്തിൽപ്പെട്ടത് പൈലറ്റ് ലഹരിയുപയോ​ഗിച്ചതിനെ തുടർന്നാണെന്ന സംശയത്തിന് പിന്നാവെ ഡോപ് ടെസ്റ്റ് തുടങ്ങി എയർ ഇന്ത്യ. അയ്യായിരത്തിലധികം പൈലറ്റുമാരിൽ ലഹരി പരിശോധന തുടങ്ങി. എയർ ഇന്ത്യക്കൊപ്പം, എയർ ഇന്ത്യ എക്സ്പ്രസിലും പരിശോധന തുടങ്ങി. പരിശോധനക്ക് വിധേയരാകാത്തവരെ മാറ്റി നിർത്തും. യാത്രക്കാരുടെ വിശ്വാസ്യതയാണ് വലിയ സമ്പത്തെന്ന് എയർ ഇന്ത്യ വൈസ് പ്രസിഡൻ്റ് അറിയിച്ചു. ലഹരിപരിശോധന ചട്ടങ്ങൾ ഡിജിസിഎ പുനപരിശോധിച്ചേക്കും. നിലവിൽ 10% ക്രൂ അംഗങ്ങളിൽ മാത്രമാണ് വാർഷിക ലഹരി പരിശോധന നടക്കുന്നത്. ഫുക്കറ്റ്-ദില്ലി വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റത്. എന്നാൽ പരിശോധനയിൽ പൈലറ്റ് ലഹരി ഉപയോ​ഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അപകടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ എഎഐബി അന്വേഷണം ശക്തമാക്കിയുട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കീഴ്‌വഴക്കങ്ങളെല്ലാം കാറ്റിൽപ്പറത്തി, ബെംഗളൂരു - മംഗളൂരു ഘട്ട് പാതയിൽ ട്രയൽ റൺ നടത്തി വന്ദേഭാരത് എക്സ്പ്രസ്
'വിഭജനം ഒരുപാട് ജീവിതങ്ങളെ തകർത്തു'; ഐക്യവും സാഹോദര്യവും നിലനിർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി