2024 ലും 2025 ലും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത സാധാരണക്കാരായ തൊഴിലാളികളുടെ വോട്ടാണ് എസ്ഐആറിന്റെ പേരിൽ വെട്ടിയതെന്നും രാഹുൽ.
ദില്ലി : വോട്ടുതട്ടിപ്പിൽ ഗുരുതര പരാതിയുമായി രാഹുൽ ഗാന്ധി. ദില്ലിയിൽ യമുനാതീരത്തെ ബേല എസ്റ്റേറ്റിലെ 728 പേരിൽ ഒരാളൊഴികെ എല്ലാവരുടെയും വോട്ട് വെട്ടിയെന്ന് രാഹുൽ ആരോപിച്ചു. 2024 ലും 2025 ലും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത സാധാരണക്കാരായ തൊഴിലാളികളുടെ വോട്ടാണ് എസ്ഐആറിന്റെ പേരിൽ വെട്ടിയതെന്നും രാഹുൽ. സ്ഥലം സന്ദർശിച്ച് രാഹുൽ എസ്ഡിഎമ്മിനോട് ഫോണിൽ സംസാരിക്കുന്ന വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തു. ഇത് എസ്ഐആറല്ല വോട്ട് മോഷണമാണെന്ന് വിമർശിച്ച രാഹുൽ , എസ്ഐആറിന് രൂപം നൽകിയവർ മറുപടി പറയണം എന്നും ആവശ്യപ്പെട്ടു.


