അവസാന നിമിഷ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് വൻ ഡിസ്കൗണ്ടുമായി എയർ ഇന്ത്യ

Published : May 10, 2019, 05:27 PM IST
അവസാന നിമിഷ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് വൻ ഡിസ്കൗണ്ടുമായി എയർ ഇന്ത്യ

Synopsis

സാമ്പത്തിക തകരാറ് മൂലം ജെറ്റ് എയർവെയ്സ് സർവീസ് നിർത്തിയതിനെ തുടർന്ന് ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കിൽ വൻ ഓഫറുമായി എയർ ഇന്ത്യ രം​ഗത്തെത്തിയത്. 

മുംബൈ: ടിക്കറ്റ് വിലയിൽ ആകർഷണീയമായ ഓഫറൊരുക്കി എയർ ഇന്ത്യ. അവസാന നിമിഷ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് വൻ ഡിസ്കൗണ്ടാണ് നൽകുകയെന്ന് എയർ ഇന്ത്യ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ എത്ര ശതമാനമാണ് ഡിസ്കൗണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. സാമ്പത്തിക തകരാറ് മൂലം ജെറ്റ് എയർവെയ്സ് സർവീസ് നിർത്തിയതിനെ തുടർന്ന് ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കിൽ വൻ ഓഫറുമായി എയർ ഇന്ത്യ രം​ഗത്തെത്തിയത്. 

എയർ ഇന്ത്യയുടെ ആസ്ഥാനത്ത് വെള്ളിയാഴ്ച നടന്ന യോ​ഗത്തിലാണ് തീരുമാനം കൈകൊണ്ടത്. അവസാന നിമിഷ ബുക്കിങ്ങുകൾക്ക് 50 ശതമാനം സിഡ്കൗണ്ട് നൽകുമെന്ന് എയർ ഇന്ത്യ വക്താക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സാധാരണയായി അവസാന നിമിഷ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് തുകയുടെ 40 ശതമാനമോ അതിലധികമോ യാത്രക്കാർ ഇടാക്കേണ്ടതായി വരാറുണ്ട്. ജെറ്റ് എയർവെയ്സ് സർവീസ് നിർത്തിയത്തോടെ അവസാന നിമിഷ ബുക്കിങ്ങുകൾക്ക് ആവശ്യക്കാർ ഏറുകയും തുകയിൽ വൻ വർദ്ധനവ് ഉണ്ടായതായും ശ്രദ്ധയിൽപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു.

അത്യാവശ്യമായി യാത്ര ചെയ്യേണ്ടവർക്ക് വളരെ കുറഞ്ഞ വിലയിൽ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ കൗണ്ടറുകൾ, വെബ്സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ ഏജന്റ് വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്ടാപ്പകൽ കൂട്ടുകാരിക്കൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി; വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരം, സംഭവം ബെംഗളൂരുവിൽ
ചോദ്യപേപ്പറിൽ 'മുസ്ലിം ന്യൂനപക്ഷം നേരിടുന്ന അതിക്രമങ്ങൾ'; വിവാദമായതിന് പിന്നാലെ പ്രൊഫസർക്ക് സസ്പെൻഷൻ