Air Pollution|ദില്ലിയിലെ വായു മലിനീകരണം; സ്കൂളുകളും കോളേജുകളും അടച്ചു;നിർമാണങ്ങൾക്ക് വിലക്ക്

Web Desk   | Asianet News
Published : Nov 17, 2021, 06:40 AM ISTUpdated : Nov 17, 2021, 09:22 AM IST
Air Pollution|ദില്ലിയിലെ വായു മലിനീകരണം; സ്കൂളുകളും കോളേജുകളും അടച്ചു;നിർമാണങ്ങൾക്ക് വിലക്ക്

Synopsis

വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 397 ആണ്. 400 കടന്നാൽ അതീവ ​ഗുരുതരാവസ്ഥയാണ്. 

ദില്ലി: ദില്ലിയിലെ സ്കൂളുകളും(schools) കോളേജുകളും (colleges)ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുതെന്ന് എയർ ക്വാളിറ്റി മാനേജ്മെൻറ് കമ്മീഷൻ. വായു മലിനീകരണം(air pollution) ഉയർന്നതിനെത്തുടർന്നാണ് നടപടി. സ്വകാര്യ സ്ഥാപനങ്ങൾ 50% വർക്ക് ഫ്രം ഹോം നടപ്പാക്കണം. ട്രക്കുകൾക്കും, പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കും ദില്ലി നഗരത്തിൽ ഓടാൻ അനുമതിയില്ല. നിർമ്മാണ പ്രവൃത്തികൾക്ക് ഈ മാസം  21 വരെ വിലക്ക് ഏർപ്പെടുത്തി.സർക്കാർ നടത്തുന്ന അടിയന്തര പ്രാധാന്യമുള്ള നിർമ്മാണ പ്രവൃത്തികൾക്ക് മാത്രം അനുമതി നൽകിയിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ ,ഉത്തർപ്രദേശ് സർക്കാരുകളും നിർദ്ദേശം പാലിക്കണമെന്നും എയർ ക്വാളിറ്റി മാനേജ്മെൻറ് കമ്മീഷൻ അറിയിച്ചു.

വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 397 ആണ്. 400 കടന്നാൽ അതീവ ​ഗുരുതരാവസ്ഥയാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ ഇപ്പോൾ എന്ന് വ്യക്തം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്രത്തിലെ സംഭാവന കടത്തുന്ന ദൃശ്യങ്ങൾ എസ്ഐ‌ടിക്ക് ലഭിച്ചു; അയോധ്യയിൽ അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ
മുഖ്യമന്ത്രി വിജയ്‍യുടെ മറ്റൊരു സുപ്രധാന തീരുമാനം; 2320 ബാറുകൾ അനിശ്ചിത കാലത്തേക്ക് അടച്ചു, കാലാവധി നീട്ടില്ല, പുതിയ ടെൻഡർ വിളിക്കും