
ദില്ലി : ദില്ലി-ജബൽപൂർ സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിനുള്ളിൽ മർദ്ദ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്നാണ് പറന്നുയര്‍ന്ന ഉടനെ വിമാനം തിരിച്ചിറക്കിയത്. വിമാനം ആറായിരം അടി ഉയർന്നിട്ടും അതിനനുസരിച്ചുള്ള മർദ്ദം ഉണ്ടായില്ല. പിന്നാലെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതായും യാത്രാക്കാര്‍ സുരക്ഷിതരാണെന്ന് സ്പൈസ്ജെറ്റ് കമ്പനി അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് തീപിടിച്ചതോടെ സ്പൈസ് ജെറ്റ് പാറ്റ്ന വിമാനവും തിരിച്ചിറക്കിയിരുന്നു. പാറ്റ്ന -ദില്ലി സ്പൈസ് ജെറ്റ് വിമാനത്തിനാണ് തീ പിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ ഒഴിപ്പിച്ചു. ഒന്നാം നമ്പർ എഞ്ചിനിലാണ് പക്ഷി ഇടിച്ചതെന്നും എഞ്ചിന് ഓഫാക്കി വിമാനം നിലത്തിറക്കുകയായിരുന്നുവെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. വിശദമായ പരിശോധനയില്‍ എഞ്ചിന്‍ ഫാനിന്‍റെ മൂന്ന് ബ്ലെയിഡുകള്‍ തകർന്നതായി കണ്ടത്തി. 185 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
സോഷ്യല്‍മീഡിയ നാഗരികതയെ നശിപ്പിക്കുകയാണോ?; മസ്കിന്‍റെ സംശയത്തിന് കിട്ടിയത് കിടിലന്‍ ഉത്തരങ്ങള്‍.!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam