
ദില്ലി: സിപിഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ദില്ലിയിൽ സമാപിക്കും. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിലും ഗാന്ധിജിയുടെ ചരമ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ സംഘടിപ്പിക്കുന്ന സമര. പ്രചാരണ പരിപാടികൾക്ക് ഇന്ന് ചേരുന്ന പിബിയോഗം അന്തിമ രൂപം നൽകും.
പൗരത്വ നിയമ ഭേഗദതി, അസം പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരായ യുവതയുടെ പോരാട്ടത്തിന് നല്‍കുന്ന പിന്തുണ തുടരാനും വര്‍ഗ ബഹുജന സംഘടനകളെ പ്രക്ഷോഭരംഗത്ത് സജീവമാക്കാനും പിബി യോഗം നേരത്തെ തീരുമാനിച്ചിരുന്നു. കേരളത്തിലേക്ക് മടങ്ങിയതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ പോളിറ്റ് ബ്യൂറോ യോഗത്തിൽ സംബന്ധിക്കുന്നില്ല. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് എകെജി ഭവനിലെത്തി പോളിറ്റ് ബ്യൂറോ അംഗങ്ങളെ കാണും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam