
ദില്ലി: അഞ്ച് വർഷത്തെ ഭരണകാലയളവിൽ പ്രധാനമന്തി നരേന്ദ്രമോദി ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തെ പരിഹസിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. 'മൻ കീ ബാത്തി'ന്റെ അവസാന എപ്പിസോഡ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്നതിന് പകരം ടെലിവിഷനിൽ സംപ്രേഷണം ചെയ്തുവെന്ന് അഖിലേഷ് പരിഹസിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു അഖിലേഷിന്റെ പരിഹാസം.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങൾ കേട്ട് അച്ചടക്കമുള്ള സൈനികനെ പോലെ നിശബ്ദനായി
മോദി ഇരിക്കുകയായിരുന്നുവെന്നും അഖിലേഷ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം വിടവാങ്ങൽ പ്രസംഗമെന്നാണ് മോദിയുടെ വാർത്താ സമ്മേളനത്തെ ലോക്താന്ത്രിക് ജനതാ ദൾ അധ്യക്ഷൻ ശരത് യാദവ് വിശേഷിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷം പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാതിരുന്നത് ഖേദകരമാണെന്നും പരാജയം സമ്മതിക്കുന്നതായിരുന്നു മോദിയുടെ ശരീര ഭാഷയെന്നും ശരത് യാദവ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കൊപ്പമെത്തിയാണ് മോദി മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒന്നിന് പോലും മോദി മറുപടി പറഞ്ഞില്ല. 'പാർട്ടി അധ്യക്ഷൻ സംസാരിക്കുമ്പോൾ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ഞാനിവിടെ കേട്ടിരിക്കുമെന്നും അധ്യക്ഷനാണ് ഞങ്ങൾക്ക് എല്ലാമെന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മോദി പറഞ്ഞത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam