
ഭോപ്പാൽ: ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യ സിങ് ഠാക്കൂർ മുഖ്യപ്രതിയായ ആർഎസ്എസ് നേതാവ് സുനിൽ ജോഷിയുടെ കൊലക്കേസ് പുനരന്വേഷിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ. സംസ്ഥാന നിയമ മന്ത്രി പിസി ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. 2007 ഡിസംബര്‍ 29നാണ് ഒളിവിലിരിക്കെ സുനില്‍ ജോഷി വെടിയേറ്റ് കൊല്ലപ്പെടുന്നത്.
മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സർക്കാരിന്റെ കേസിലെ നിലപാട് പുനപരിശോധിക്കുമെന്നും പിസി ശര്‍മ പറഞ്ഞു. ആദ്യം സംസ്ഥാന പൊലീസും പിന്നീട് എൻഐഎയും അന്വേഷിച്ചിരുന്ന കേസിന്റെ വിചാരണ ദേവാസ് കോടതിയിലും എന്‍ഐഎ കോടതിയിലും നടന്നിരുന്നു. പിന്നീട് ദേവാസ് കോടതിയിലേയ്ക്ക് തന്നെ വിചാരണ മാറ്റുകയായിരുന്നു. തുടർന്ന് 2017ല്‍ പ്രഗ്യ സിങ് അടക്കമുള്ള എല്ലാ പ്രതികളേയും വെറുതെ വിട്ടിരുന്നു.
അതേസമയം സർക്കാരിന്റെ നീക്കത്തിനെതിരെ പ്രഗ്യ സിങിന്റെ സഹോദരി ഭർത്താവ് ഭഗവാന്‍ ഝാ രംഗത്തെത്തി. വിചാരണ കോടതി വിധിക്കെതിരെ അപ്പീലിന് പോകേണ്ട സമയം കഴിഞ്ഞുവെന്നും സർക്കാർ ഇത്തരമൊരു നടപടി ഇപ്പോൾ എടുക്കുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയ നീക്കമാണെന്നും ഭഗവാന്‍ ഝാ പറഞ്ഞു.1947 മുതലുള്ള വിവിധ കേസുകളില്‍ പുനരന്വേഷണം നടത്താന്‍ ബിജെപി സർക്കാരുകൾക്ക് സാധിക്കുമെന്നും ഭഗവാന്‍ ഝാ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.