UP Election : തപാൽ ബാലറ്റ് ഉൾപ്പെടെ എസ്പി നേടിയത് 304 സീറ്റുകളെന്ന അവകാശവാദമായി അഖിലേഷ് യാദവ്

Published : Mar 16, 2022, 08:19 PM IST
UP Election : തപാൽ ബാലറ്റ് ഉൾപ്പെടെ എസ്പി നേടിയത് 304 സീറ്റുകളെന്ന അവകാശവാദമായി അഖിലേഷ് യാദവ്

Synopsis

" എസ്പി-സഖ്യത്തിന് 51.5 ശതമാനം പോസ്റ്റൽ ബാലറ്റ് വോട്ടുകൾ ലഭിച്ചു, അതായത് 304 സീറ്റുകളിൽ എസ്പി വിജയം രേഖപ്പെടുത്തി," 

ലഖ്‌നൗ: കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ (UP Assembly Election) തപാൽ ബാലറ്റുകളുൾപ്പെടെ സമാജ് വാദി പാർട്ടി (Samajwadi Party) 304 സീറ്റുകളിൽ വിജയം നേടിയെന്ന അവകാശവാദവുമായി അഖിലേഷ് യാദവ് (Akhilesh Yadav). എസ് പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 51.5 ശതമാനം തപാൽ ബാലറ്റുകൾ ലഭിച്ചെന്നും അതിന്റെ അടിസ്ഥാനത്തിൽ 304 സീറ്റുകൾ നേടിയെന്നുമാണ പാർട്ടിയുടെ അവകാശവാദം. 

" എസ്പി-സഖ്യത്തിന് 51.5 ശതമാനം പോസ്റ്റൽ ബാലറ്റ് വോട്ടുകൾ ലഭിച്ചു, അതായത് 304 സീറ്റുകളിൽ എസ്പി വിജയം രേഖപ്പെടുത്തി," അദ്ദേഹം ഹിന്ദി ട്വീറ്റിൽ പറഞ്ഞു. "തെരഞ്ഞെടുപ്പിൽ എസ്പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ വിജയത്തെക്കുറിച്ചുള്ള സത്യമാണ് ഇത് പറയുന്നത്. തപാൽ ബാലറ്റ് രേഖപ്പെടുത്തിയ ഓരോ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും വോട്ടർമാർക്കും നന്ദി" എന്നും അഖിലേഷ് ട്വീറ്റിൽ കുറിച്ചു. 

തെരഞ്ഞെടുപ്പിൽ 255 സീറ്റുകൾ നേടി ബിജെപി വിജയിച്ചിരുന്നു. 32 ശതമാനത്തോളമാണ് രണ്ടാം സ്ഥാനത്തുള്ള സമാജ്‍വാദി പാര്‍ട്ടിയുടെ വോട്ട് വിഹിതം. 2017ല്‍  21.82 ശതമാനമായിരുന്ന വോട്ട് വിഹതമാണ് സമാജ്‍വാദി പാര്‍ട്ടി ഇപ്പോള്‍ 32 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം 2017ല്‍ 22.23 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിഎസ്‍പിക്ക് 2022 ആയപ്പോഴേക്കും ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വോട്ട് വിഹിതം  12.8 ശതമാനമായി കുറഞ്ഞു. രാഷ്‍ട്രീയ ലോക് ദള്‍ പാര്‍ട്ടിക്ക് 3.19 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2.35 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ടുകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്
'കേന്ദ്ര ഏജൻസികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ'; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് മമതയുടെ അഭ്യർത്ഥന; 'ജനങ്ങളെയും ഭരണഘടനയേയും സംരക്ഷിക്കണം'