
ദില്ലി: സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വാർത്ത പുറത്തുവിട്ടത്. രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം അഖിലേഷ് യാദവ് ക്വാറന്റീനിലാണ്. കൊറോണ പരിശോധന ഫലം പോസിറ്റീവാണ്. ഐസോലേഷനിൽ കഴിയുകയാണ്. സമ്പർക്കം പുലർത്തിയവർ ഉടൻ തന്നെ പരിശോധനക്ക് വിധേയരാകുകയും ക്വാറന്റീനിൽ പോകുകയും ചെയ്യണം. അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
അഖിലേഷ് യാദവ് കുംഭമേളയിൽ പങ്കെടുക്കാൻ ഹരിദ്വാറിൽ പോകുകയും നിരവധി മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി മഹാരാജിനെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന് കഴിഞ്ഞയിടെ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഹരിദ്വാറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ നിന്ന് അദ്ദേഹത്തെ പിന്നീട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam