
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഔദ്യോഗിക വസതിയിൽ സ്വയം നിരീക്ഷണത്തിലേക്ക് മാറി. ട്വിറ്ററിലൂടെയാണ് യുപി മുഖ്യമന്ത്രി കൊവിഡ് ബാധിതനായ വിവരം പങ്കുവച്ചത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളിൽ ചിലർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇതേതുടർന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഭരണചുമതലകൾ സാധാരണപോലെ നടക്കുമെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
പ്രാഥമിക ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ താൻ പരിശോധനയ്ക്ക് വിധേയനായി. പരിശോധനയിൽ പോസിറ്റീവ് ഫലമാണ് ലഭിച്ചത്. അതിനാൽ ഡോക്ടർമാരുടെ നിർദ്ദേശത്തിൽ നിരീക്ഷണത്തിലേക്ക് മാറി. ആരോഗ്യപ്രശ്നങ്ങളില്ലെന്നും യോഗി ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam