അൽക്ക ലാമ്പ ആം ആദ്മി പാർട്ടി വിട്ടു; കോണ്‍ഗ്രസിലേക്കെന്ന് സൂചന

By Web TeamFirst Published Sep 6, 2019, 10:54 AM IST
Highlights

പാർട്ടിയുടെ പ്രാഥമിക അംഗത്വം  രാജിവച്ചെന്ന് അൽക്കാ ലാമ്പ ട്വിറ്ററിലൂടെ അറിയിച്ചു

ദില്ലി: ചാന്ദ്നി ചൗക്ക് എംഎല്‍എ അല്‍ക്ക ലാമ്പ ആം ആദ്മി പാര്‍ട്ടി വിട്ടു. പാർട്ടിയുടെ പ്രാഥമിക അംഗത്വം  രാജിവച്ചെന്ന് അൽക്കാ ലാമ്പ ട്വിറ്ററിലൂടെ അറിയിച്ചു. ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

The time has come to say
"Good Bye" to and to resign from the primary membership of the Party.
The past 6years journey was a great learning for me.

Thanks to all. 🙏🇮🇳.

— Alka Lamba - अलका लाम्बा (@LambaAlka)

പാര്‍ട്ടി വിടുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും അല്‍ക്ക ലാമ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷമാണ് ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അല്‍ക്ക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മൂന്നു ദിവസം മുമ്പ് സോണിയാഗാന്ധിയുടെ വസതിയിലെത്തിയാണ് അല്‍ക്ക കൂടിക്കാഴ്ച നടത്തിയത്. ഇതോടെയാണ് ആം ആദ്മി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോകാനാണ് അല്‍ക്കയുടെ നീക്കമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി അല്‍ക്ക പ്രചാരണത്തിനിറങ്ങിയിരുന്നില്ല. തെരഞ്ഞെടുപ്പില്‍  പാര്‍ട്ടി പരാജയപ്പെട്ടതിനു പിന്നാലെ പാര്‍ട്ടി ജനപ്രതിനിധികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അല്‍ക്കയെ പുറത്താക്കിയിരുന്നു. അല്‍ക്കാ ലാമ്പയുടെ രാജി സ്വീകരിക്കാന്‍ തയ്യാറാണെന്ന നിലപാടാണ് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. 


 

click me!