നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കണം: പ്രധാനമന്ത്രി

By Web TeamFirst Published Jul 30, 2022, 11:47 AM IST
Highlights

 ജുഡീഷ്യൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പ്രവർത്തിക്കുന്നു. ഇ-  കോർട്ട് സംവിധാനം പ്രത്യക്ഷ തെളിവെന്നും മോദി അഭിപ്രായപ്പെട്ടു.

ദില്ലി: നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജുഡീഷ്യൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പ്രവർത്തിക്കുന്നു. ഇ- കോർട്ട് സംവിധാനം പ്രത്യക്ഷ തെളിവെന്നും മോദി അഭിപ്രായപ്പെട്ടു.

ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയും പരിപാടിയില്‍  പങ്കെടുത്തു. ജില്ലാതല നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ  അഭിപ്രായം രൂപപ്പെടുന്നത് അവിടെയാണ്. എല്ലാ പൗരന്മാർക്കും തുല്യനീതി ലഭ്യമാകണമെന്നും എൻ വി രമണ പറഞ്ഞു. 

Prime Minister Narendra Modi attends the 1st All India District Legal Service Authorities meet along with Chief Justice of India NV Ramana and Union Minister of Law & justice Kiren Rijiju, in Delhi pic.twitter.com/99q1NNGZV7

— ANI (@ANI)

രാജ്യത്തെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു 

രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ എക്‌സ്‌ചേഞ്ച് -ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്‌സ്‌ചേഞ്ച് (ഐഐബിഎക്‌സ്-അന്താരാഷ്ട്ര കട്ടിപ്പൊന്ന് വിനിമയകേന്ദ്രം) ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിൽ സിംഗപ്പൂർ എക്‌സ്‌ചേഞ്ച് ലിമിറ്റഡുമായി (എസ്‌ജിഎക്‌സ്) സഹകരിച്ച്  ആരംഭിച്ച എൻഎസ്‌ഇ-എസ്‌ജിഎക്‌സ് കണക്റ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ഐ‌എഫ്‌എസ്‌സികളിലെ സാമ്പത്തിക ഉൽ‌പ്പന്നങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ വികസനത്തിനും നിയന്ത്രണത്തിനുമുള്ള ഏകീകൃത റെഗുലേറ്ററായ ഐ‌എഫ്‌എസ്‌സി അതോറിറ്റിയുടെ (ഐ‌എഫ്‌എസ്‌സി‌എ) ആസ്ഥാന മന്ദിരത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഗാന്ധിനഗറിൽ ഗിഫ്റ്റ് സിറ്റിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ഡോ ഭഗവത് കരാദ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സംസ്ഥാന മന്ത്രി കനുഭായ് ദേശായി എന്നിവർ പങ്കെടുത്തു.  

Read Also: India@75 : ദേശീയ പ്രസ്ഥാനത്തിന് കരുത്തായ വ്യവസായി, ​ഗാന്ധിജിയോട് ചേർന്നു നിന്നയാൾ -ഘനശ്യാമദാസ്‌ ബിർള

 

click me!