പാര്‍ട്ടി പതാകയില്‍ നിന്നും അരിവാള്‍ ചുറ്റിക ഒഴിവാക്കാന്‍ ഫോര്‍വേഡ് ബ്ലോക്ക്

By Web TeamFirst Published Feb 9, 2020, 12:11 PM IST
Highlights

പതാകയില്‍ ചുവപ്പും അരിവാള്‍ ചുറ്റികയും കാണുമ്പോള്‍ തങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും, ദൈവ വിശ്വാസികള്‍ അല്ലെന്നും തോന്നുന്നുവെന്നാണ് പതാക മാറ്റത്തിന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ നേതൃത്വത്തിന്‍റെ കണ്ടെത്തല്‍.

ദില്ലി: ചുവപ്പ് പാശ്ചാത്തലത്തില്‍ അരിവാള്‍ ചുറ്റികയും കുതിച്ചുപായുന്ന കടുവയും ഉള്‍കൊള്ളുന്ന പതാക മാറ്റുവാന്‍ ഒരുങ്ങി ഇടതുപാര്‍ട്ടിയായ ഫോര്‍വേഡ് ബ്ലോക്ക്. ഫെബ്രുവരി ഒന്‍പത് മുതല്‍ 11 വരെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ പതാകയിലെ മാറ്റത്തില്‍ അന്തിമ തീരുമാനം എടുക്കും എന്നാണ് റിപ്പോര്‍ട്ട്.

പതാകയില്‍ ചുവപ്പും അരിവാള്‍ ചുറ്റികയും കാണുമ്പോള്‍ തങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും, ദൈവ വിശ്വാസികള്‍ അല്ലെന്നും തോന്നുന്നുവെന്നാണ് പതാക മാറ്റത്തിന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ നേതൃത്വത്തിന്‍റെ കണ്ടെത്തല്‍. ഫോര്‍വേഡ് ബ്ലോക്ക് സ്ഥാപകന്‍ സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ആസാദ് ഹിന്ദ് സര്‍ക്കാറിന്‍റെ പതാക സ്വീകരിക്കണം എന്ന നിര്‍ദേശവും പാര്‍ട്ടിക്കുള്ളിലുണ്ട്.

ത്രിവര്‍ണ്ണ പതാകയില്‍ കടുവ കുതിച്ചുചാടുന്നതാണ് ച്ച ആസാദ് ഹിന്ദ് സര്‍ക്കാറിന്‍റെ പതാക. എന്നാല്‍ പതാകയിലെ ചുവപ്പ് മാറ്റരുത് എന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്. ഇടതുപാര്‍ട്ടിയല്ലെന്ന തോന്നല്‍ ഇത് ഉണ്ടാക്കും എന്നാണ് ഇവരുടെ വാദം. കേരളത്തില്‍ യുഡിഎഫ് ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലോക്ക്. ത്രിപുര ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇടതു മുന്നണിയിലാണ്.

click me!