കേന്ദ്ര സർക്കാരിന് മുന്നിൽ പുതിയ 'സമര ഭീഷണി'; നിർണായക ചർച്ചകൾ നടക്കെ യുഎസുമായുള്ള വ്യാപാര കരാറിൽ നിന്ന് പിന്മാറണമെന്ന് ഓൾ ഇന്ത്യ കിസാൻ സഭ

Published : Oct 21, 2026, 08:16 PM IST
AIKS Protest

Synopsis

ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാരിനെതിരെ അതിശക്തമായ സമരത്തിനൊരുങ്ങി അഖിലേന്ത്യാ കിസാൻ സഭ. ഈ കരാർ രാജ്യത്തെ കാർഷിക മേഖലയെ തകർക്കുമെന്നും വൻകിട കോർപ്പറേറ്റുകൾക്ക് സ്വാധീനം വർദ്ധിപ്പിക്കുമെന്നും എഐകെഎസ് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, കരാർ വിവരങ്ങൾ പാർലമെന്റിൽ നിന്ന് മറച്ചുവെക്കുന്നതായും അവർ കുറ്റപ്പെടുത്തി.

ഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാരിനോട് അതിശക്തമായ സമരം നേരിടേണ്ടി വരുമെന്ന് അഖിലേന്ത്യാ കിസാൻ സഭ. വ്യാപാര കരാർ വഴി യുഎസിന് നൽകുന്ന ഇളവുകൾ രാജ്യത്തെ കാർഷിക മേഖലയെ തകർക്കുമെന്നും വൻകിട കോർപ്പറേറ്റുകൾക്ക് കാർഷികമേഖലയിൽ സ്വാധീനം ചെലുത്താൻ വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എഐകെഎസ് രംഗത്ത് വന്നത്. അമേരിക്കയിൽ വൻതോതിൽ സബ്‌സിഡി ലഭിക്കുന്ന കാർഷിക ഉൽപ്പാദകരുമായി മത്സരിക്കാൻ ഇന്ത്യയിലെ സാധാരണ കർഷകർക്ക് സാധിക്കില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ബന്ധപ്പെട്ട് വ്യാപാര കരാറിന് അന്തിമ രൂപം നൽകാനുള്ള ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് കർഷക സംഘടന കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നത്. സാമ്രാജ്യത്വ യജമാനന്മാരെ പ്രീതിപ്പെടുത്താൻ ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏതറ്റം വരെയും പോകുമെന്നതിൻ്റെ തെളിവാണ് വ്യാപാര കരാർ എന്നും എഐകെഎസ് വിമർശിക്കുന്നു.

കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർലമെന്റിൽ നിന്ന് സർക്കാർ മറച്ചുവെക്കുകയാണെന്ന് കിസാൻ സഭ കുറ്റപ്പെടുത്തി. യു.എസിന്റെ പാൽ ഉൽപന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനുള്ള ആവശ്യമാണ് കരാറിലെ അവസാന തടസ്സമെന്നും, കരാർ വളരെ അടുത്തെത്തിക്കഴിഞ്ഞെന്നും മാർക്കോ റൂബിയോ പ്രസ്താവിച്ച പശ്ചാത്തലത്തിലാണ് എഐകെഎസ് കേന്ദ്രത്തിന് മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഖാരിഫ് സോയാബീൻ വിളവെടുപ്പ് ആരംഭിക്കുന്ന സമയത്ത് അസംസ്‌കൃത സോയാബീൻ എണ്ണയുടെയും പാം ഓയിലിന്റെയും ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെയും എഐകെഎസ് വിമർശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം
`ജനാധിപത്യ രാജ്യമാണ്', ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് മാർക്കോ റൂബിയോ; വെള്ളക്കാരന്‍റെ വാക്കുകള്‍ ആര് മുഖവിലക്കെടുക്കുന്നെന്ന് കോണ്‍ഗ്രസ്