Karnataka Hijab Row : കർണാടക  ഹിജാബ് നിരോധനം, അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയിൽ

Published : Mar 28, 2022, 11:05 AM ISTUpdated : Mar 28, 2022, 11:11 AM IST
Karnataka Hijab Row : കർണാടക  ഹിജാബ് നിരോധനം, അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയിൽ

Synopsis

പ്രതിഷേധം ശക്തമാകുന്നതിനിടെ കർണാടകയിലെ ബെല്ലാരിയിൽ ഇന്ന് ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞു. വിദ്യാർത്ഥികളും അധ്യാപകരുമായി വാക്കേറ്റമുണ്ടായി. വിദ്യാർത്ഥികളുടെഹിജാബ് മാറ്റിയ ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കയറ്റിയത്. 

ബംഗ്ലൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് (Hijab) നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി ( Karnataka High court) വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയെ ( Supreme Court) സമീപിച്ചു. കർണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. 

കർണാടക ഹൈക്കോടതി വിധിക്ക് എതിരെ മുസ്ലിം വിദ്യാർത്ഥിനികൾ നൽകിയ ഹർജി നിലവിൽ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യവും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. പ്രതിഷേധം ശക്തമാകുന്നതിനിടെ കർണാടകയിലെ ബെല്ലാരിയിൽ ഇന്ന് ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞു. വിദ്യാർത്ഥികളും അധ്യാപകരുമായി വാക്കേറ്റമുണ്ടായി. വിദ്യാർത്ഥികളുടെഹിജാബ് മാറ്റിയ ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കയറ്റിയത്. 

വിധിക്കെതിരെ കഴിഞ്ഞ ദവസം, സമസ്തയും സുപ്രീം കോടതിയില്‍ ഹർജി നൽകിയിരുന്നു. ഖുറാനെ വ്യാഖ്യാനിച്ചതിൽ കർണ്ണാടക ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ചുണ്ടിക്കാട്ടിയാണ് ഹർജി. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അഡ്വ.പി എസ് സുൽഫിക്കറലി മുഖേനയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുഴുവൻ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതെന്ന് ഹർജിയിൽ സമസ്ത വ്യക്തമാക്കുന്നു. 

Hijab : ഹിജാബ് ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി;3 പേർ അറസ്റ്റിൽ,ജഡ്ജിമാർക്ക് സുരക്ഷ ഒരുക്കും

'ഇസ്ലാമിക വിശ്വാസത്തിൽ ഹിജാബ് അനിവാര്യമല്ലെന്ന കർണാടക ഹൈക്കോടതിയുടെ കണ്ടെത്തൽ തെറ്റാണ്'. ഖുറാനിലെ രണ്ട് വചനങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും ഹർജിയിൽ പറയുന്നു.

Hijab row : ഹിജാബ് ധരിക്കണമെന്നുള്ളവര്‍ അതനുവദിക്കുന്ന രാജ്യത്ത് പോകട്ടെ: ബിജെപി നേതാവ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്
ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ