താജ്മഹലും ചെങ്കോട്ടയുമടക്കമുള്ള സ്മാരകങ്ങൾ തുറക്കുന്നു; സുരക്ഷയും നിയന്ത്രണവും പാലിക്കുമെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Jul 2, 2020, 9:32 PM IST
Highlights

സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയും ആയിരിക്കും സ്മാരകങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക.

ദില്ലി: താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലായ് ആറുമുതൽ തുറക്കും. സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ ആണ് ഇക്കാര്യം അറിയിച്ചത്. ആർക്കിയോളജിക്കൽ സർവേയുമായി ചേർന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു. 

സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയും ആയിരിക്കും സ്മാരകങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. മാർച്ച് അവസാനത്തോടെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു. 

ജൂൺ എട്ടിന് ആരംഭിച്ച അൺലോക്ക് 1 ന് കീഴിൽ കേന്ദ്രസംരക്ഷണ മന്ത്രാലയം 820 കേന്ദ്ര സംരക്ഷിത സ്മാരകങ്ങൾ ആരാധനാലയങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൊറോണ വൈറസ് ഭീഷണിയുടെ വെളിച്ചത്തിൽ തങ്ങളുടെ അധികാരപരിധിയിലുള്ള എഎസ്ഐ സ്മാരകങ്ങൾ തുറക്കില്ലെന്ന് മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു.

click me!