
ദില്ലി: ദില്ലിയിലെ എല്ലാ തെരുവുനായ്ക്കളെയും പിടികൂടണമെന്ന് സുപ്രീം കോടതി ഉത്തരവ്. പിടൂകൂടിയ തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ പറയുന്നു. നായ്ക്കളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണം. കൂടാതെ ഇവരെ തടയുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കാനും സുപ്രീം കോടതിയുടെ നിർദേശമുണ്ട്. മൃഗസ്നേഹികൾ ഒന്നിച്ചാൽ കടിയേറ്റ കുട്ടികൾക്കുണ്ടായ നഷ്ടം നികത്താൻ ആകുമോ എന്ന് കോടതി ചോദിച്ചു.
ഇക്കാര്യത്തിൽ ഒരു ദയയുടെയും ആവശ്യമില്ലന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ദില്ലിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ദിവസവും നായകടിയേല്‍ക്കുന്നത് നിരവധി ആളുകൾക്കാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഉത്തരവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam